TRENDING:

ഫുള്‍ ഓണ്‍ ഫുള്‍ പവര്‍: വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയ നാലംഗസംഘം പിടിയിൽ

Last Updated:

ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: കഞ്ചാവ് മൊത്ത വില്‍പ്പന നടത്തുന്ന നാലംഗസംഘം മലപ്പുറം കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായി. ഇവരില്‍ നിന്നും നാല് കിലോയോളം കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
advertisement

കോട്ടക്കല്‍, പുത്തനത്താണി, രണ്ടത്താണി മേഖലകളില്‍ ചില്ലറ കഞ്ചാവ് വില്‍പ്പന നടത്തുന്നവര്‍ക്ക് ആന്ധ്രയില്‍നിന്നും കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ കണ്ണികളായ രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഫൈസല്‍, ആതവനാട് സ്വദേശി പറമ്പന്‍വീട്ടില്‍ റഷീദ്, അനന്താവൂര്‍ സ്വദേശി ചിറ്റകത്ത് മുസ്തഫ എന്നിവരാണ് കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന കിലോക്ക് ഇരുപത്തിയയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗസംഘം എക്‌സൈസുകാരെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്ന് പേരെയും പൊലീസ് സാഹസികമായി പിടികൂടിയത്.

Also read: വരുമാനത്തില്‍ സ്ഥിരത നേടി KSRTC; മെയ് മാസത്തെ വരുമാനം 200.91 കോടി രൂപ

advertisement

സംഘത്തിലെ പ്രധാനിയായ പൂവന്‍ചിന സ്വദേശി സക്കീബ് എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ഇയാള്‍ അഡ്മിനായ ഫുള്‍ ഓണ്‍ ഫുള്‍ പവര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ ഗ്രൂപ്പില്‍ നിന്നുമാണ് സംഘത്തെകുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പിടിയിലായവരില്‍ സ്ത്രീപീഡന കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പറമ്പന്‍ റഷീദ്. 2018ല്‍ 2കിലോ കഞ്ചാവ് കടത്തിയ കേസിലെ പിടികിട്ടാപുള്ളിയും കൂടിയാണ് ഇയാള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസല്‍. ഓടി രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫുള്‍ ഓണ്‍ ഫുള്‍ പവര്‍: വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയ നാലംഗസംഘം പിടിയിൽ