എന്നാൽ കോൺഗ്രസിൽ കാര്യം ഇങ്ങനെയല്ലെന്നും അഖിലേന്ത്യ നേതാവ് ആരാകും എന്നതിനു നാളുകൾക്കു മുമ്പ് തന്നെ താല്പര്യമുള്ള ഒരാളെ മനസ്സിൽ കരുതിവയ്ക്കുമെന്നും വളരെ രഹസ്യമായി ആ വ്യക്തിയെ സ്ഥാനത്ത് എത്തിക്കുവാൻ തന്ത്രപൂർവം കരുക്കൾ നീക്കുമെന്നും പത്മജ വിമർശിച്ചു.
മൂന്നാം മോദി സർക്കാരിലേക്ക് സർപ്രൈസ് എൻട്രിയായിരുന്നു ജോർജ് കുര്യൻ്റേത്. കേരളത്തിൽ നിന്ന് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ജോർജ് കുര്യൻ.
advertisement
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നരേന്ദ്ര മോദിയും ബിജെപിയും എത്രയോ ജനാധിപത്യപരമായി ആണ് അർഹതയുള്ളവർക്ക് സ്ഥാനങ്ങൾ തിരഞ്ഞു നൽകുന്നത് എന്നതിന് തെളിവാണ് ശ്രീ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
വർഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ജോർജ് കുര്യന്റെ മഹത്വം മനസ്സിലാക്കി ബിജെപി മന്ത്രിയാക്കി...
ഇനിയും ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നൽകും...
പക്ഷെ കോൺഗ്രസിൽ രാജ്യസഭാസീറ്റ് ലഭിക്കുന്നത് എങ്ങനെയാണ്..?
കെ കരുണാകരന്റെ മാനസപുത്രനായി വളർന്ന്, കരുണാകരനോട് ഏറ്റവും വഞ്ചന കാണിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന് ഇഷ്ടപ്പെട്ട ആൾക്ക് രാജ്യസഭാ സീറ്റ് ലഭിക്കും..
കോൺഗ്രസിന് രാജ്യസഭാസീറ്റ് ലഭിച്ചപ്പോൾ
കോൺഗ്രസ് പ്രവർത്തകർ ചിന്തിച്ചത് "വർഷങ്ങളായി കോൺഗ്രസ് പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെട്ട് വളർന്നു വന്ന സാധാരണക്കാർ ആയ M ലിജുവിനോ, സതീശൻ പാച്ചേനിക്കോ, അവരെപ്പോലുള്ളവർക്കോ ഒക്കെ അത് ലഭിക്കുമെന്ന്.. ( ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന കെപിസിസി പ്രസിഡന്റ് സുധാകരേട്ടന്റെ
ആഗ്രഹവും M ലിജുവിനോ, സതീശൻ പാച്ചേനിക്കോ or
അതുപോലുള്ള അർഹരായവർക്ക് നൽകണം എന്നതായിരുന്നു )
പക്ഷേ കോൺഗ്രസിൽ അഖിലേന്ത്യാ നേതാവ് രാജ്യസഭാ സീറ്റ് നൽകിയതോ ...?
"" അഖിലേന്ത്യ നേതാവ് നാളുകൾക്കു മുമ്പ് തന്നെ തനിക്ക് താല്പര്യമുള്ള ഒരാളെ മനസ്സിൽ കരുതിവയ്ക്കുന്നു...
വളരെ രഹസ്യമായി ആ വ്യക്തിയെ സ്ഥാനത്ത് എത്തിക്കുവാൻ തന്ത്രപൂർവം കരുക്കൾ നീക്കുന്നു... ഒടുവിൽ സൂത്രത്തിൽ സോണിയ ഗാന്ധിയെ കൊണ്ട് ഒപ്പ് ഇടിച്ച് തീരുമാനം പ്രഖ്യാപിക്കുന്നു...
ഒരു നേതാവിന്റെ ഇഷ്ടക്കാർക്ക് മാത്രം സ്ഥാനങ്ങൾ ലഭിക്കുന്ന രീതിയാണ് ഇന്ന് കോൺഗ്രസിൽ... യാതൊരു ജനാധിപത്യവും ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ് ഇന്ന് മാറിയിരിക്കുന്നു.. ""
ബിജെപിയിൽ നടക്കുന്ന ജനാധിപത്യത്തിന് തെളിവാണ് ശ്രീ ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
നരേന്ദ്ര മോദി എന്ന നേതാവ് എത്രയോ കൃത്യമായി ആണ് അർഹതയുള്ളവർക്ക് സ്ഥാനങ്ങൾ നൽകുന്നത് എന്നതിന് തെളിവ് ആണ് ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം...
പത്മജ വേണുഗോപാൽ