ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പെരിയയില്‍ പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സി.പി.എ പ്രതിനിധി സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെയാണ് സര്‍വകകക്ഷിയോഗമെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
കൊലപാതകത്തിനു പിന്നാലെ പെരിയയിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമമാണ് അരങ്ങേറിയത്. സി.പി.എം പ്രവര്‍ത്തകരുടെ വീടും കടകളുമൊക്കെ ആക്രമിക്കപ്പെട്ടു. കൊലക്കേസില്‍ അറസ്റ്റിലായ പീതാംബരന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. ഇതിനിടെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ ഒരു മാസം മുന്‍പ് കല്ലിയോട്ട് നടത്തയ കൊലവിളി പ്രസംഗവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
advertisement
Also Read പെരിയ ഇരട്ടക്കൊല: കുറ്റം നിഷേധിച്ച് മുഖ്യപ്രതി പീതാംബരൻ
കൊലക്കേസിന്റെ അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കളും ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും. യാഥാര്‍ഥ പ്രതികളെയല്ല പൊലീസ് പടിച്ചതെന്ന ആരോപണവും അവര്‍ ഉന്നയിക്കുന്നു. ഇതിനിടെ കോടതിയില്‍ ഹാജരാക്കിയ പീതാംബരനും കുറ്റം നിഷോധിച്ചിട്ടുണ്ട്. പൊലീസ് നിര്‍ബന്ധിച്ച് കുറ്റം സമ്മതിക്കാന്‍ പ്രേരിപ്പിച്ചെന്ന മൊഴിയാണ് പീതാംബരന്‍ നല്‍കിയിരിക്കുന്നത്. ഇതും കേസ് ശരിയായ ദിശയിലല്ലെന്ന ആരോപണം ശരിവയ്ക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് സംഘര്‍ഷാവസ്ഥ പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
