TRENDING:

കാരുണ്യ നിര്‍ത്തിയതിന്റെ സാഹചര്യം വിശദീകരിക്കണം; സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍

Last Updated:

കാരുണ്യ നിര്‍ത്തലാക്കിയതോടെ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ പാവപ്പെട്ട രോഗികള്‍ക്ക് മുന്നോട്ടു കൊണ്ടു പോകാനാവാത്ത സാഹചര്യമാണുള്ളതെന്നു കാട്ടി കെ.എസ്.യു മുന്‍സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടനാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്ന കാരുണ്യ ബനവലന്റ് ഫണ്ട് നിര്‍ത്തലാക്കിയതിന്റെ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം ഡോ. കെ മോഹന്‍ കുമാര്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി.
advertisement

കാരുണ്യ നിര്‍ത്തലാക്കിയതോടെ അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ പാവപ്പെട്ട രോഗികള്‍ക്ക് മുന്നോട്ടു കൊണ്ടു പോകാനാവാത്ത സാഹചര്യമാണുള്ളതെന്നു കാട്ടി കെ.എസ്.യു മുന്‍സംസ്ഥാന സെക്രട്ടറി ജി. മഞ്ജുക്കുട്ടനാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

കാരുണ്യ നിര്‍ത്തിയത് പാവങ്ങളെ മരണത്തിലേക്ക് തള്ളിവിടാനാണെന്ന് പരാതിയില്‍ പറയുന്നു. കാരുണ്യക്ക് സര്‍ക്കാര്‍ പണമല്ല ഉപയോഗിക്കുന്നത്. ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് നടത്തുന്ന ഒരു സാമൂഹ്യ സേവന പദ്ധതിയാണ്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നീരാളിപിടുത്തത്തിലേക്ക് പാവപ്പെട്ടവരെ തള്ളിവിടാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കാരുണ്യ തുടരണമെന്നും മഞ്ജുക്കുട്ട ആവശ്യപ്പെട്ടു.

advertisement

Also Read കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണം: ചെന്നിത്തല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരുണ്യ നിര്‍ത്തിയതിന്റെ സാഹചര്യം വിശദീകരിക്കണം; സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മീഷന്‍