ഗുജറാത്തിൽ ഇ–ഗവേണൻസിനായി വിജയകരമായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കുന്നതിനാണ് ചീഫ് സെക്രട്ടറി വി.പി.ജോയ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ ഉമേഷ് എന്നിവര്‍ ഗുജറാത്തിലെത്തിയത്. ഗുജറാത്ത് സർക്കാരിന്റെ പദ്ധതി നടത്തിപ്പ്, സർക്കാർ വകുപ്പുകളുടെ പ്രകടനം, ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതി എന്നിവ സംബന്ധിച്ച പഠനമാണ് സംഘം നടത്തുന്നത്.
2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.
advertisement
Also Read- മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി എന്നാണ് ഡല്‍ഹിയില്‍ പോകുന്നത്; പരിഹാസവുമായി പ്രതിപക്ഷ നേതാവ്
അതേസമയം പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരമാണ് ഗുജറാത്ത് സന്ദർശനം എന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ ഗുജറാത്തിലെ ഡാഷ് ബോർഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്ത് സന്ദർശിച്ച് പദ്ധതി പരിശോധിക്കാനും പ്രധാനമന്ത്രി ഉപദേശിച്ചിരുന്നു. ഇതുപ്രകാരം പദ്ധതിയെ കുറിച്ച് പഠിക്കാൻ അവസരം നൽകണമെന്നും ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്ത് മോഡൽ: 'കോടിയേരിക്ക് ധൈര്യമുണ്ടോ പിണറായിയോട് രാജി ആവശ്യപ്പെടാൻ': ഷിബു ബേബിജോൺ
തിരുവനന്തപുരം: ഗുജറാത്ത് മോഡൽ (Gujarat Model) വികസനം പഠിക്കാൻ ചീഫ് സെക്രട്ടറിയെയും സംഘത്തെയും അയയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) രാജി ആവശ്യപ്പെടാൻ കോടിയേരിയ്ക്ക് ധൈര്യമുണ്ടോയെന്ന് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ. 2013ൽ യുഡിഎഫ് സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബിജോൺ സ്കിൽ ഡെവലപ്മെന്‍റ് പഠിക്കാൻ ഗുജറാത്തിൽ പോയത് സിപിഎം വലിയ വിവാദമാക്കിയത് ചൂണ്ടിക്കാട്ടിയാണ് ആർഎസ്പി നേതാവിന്‍റെ പ്രതികരണം.
എല്ലാത്തിലും ഒന്നാമതായ കേരളത്തിന് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഒന്നും പഠിക്കാനില്ലെന്നായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്ന് പറഞ്ഞത്. ഉമ്മൻചാണ്ടിയുടെ നിർദേശപ്രകാരമാണ് ഷിബു, ഗുജറാത്തിലെത്തി മോദിയെ കണ്ടതെന്നും കോടിയേരി ആരോപിച്ചിരുന്നു. അന്ന് തന്‍റെ രാജിയും കോടിയേരി ആവശ്യപ്പെട്ടു. ഇപ്പോൾ പിണറായിയോട് രാജി ആവശ്യപ്പെടാനുള്ള ധൈര്യം കോടിയേരിയ്ക്ക് ഉണ്ടോയെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.