TRENDING:

RAIN LIVE: സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി; മേപ്പാടി ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയി

Last Updated:

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി. വയനാട് മേപ്പാടിയിലുണ്ടായി വന്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയിട്ടുണ്ട്. പ്രദേശത്ത് നിന്ന് 163 കുടുംബങ്ങളെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളൊഴികെയുള്ള ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴശക്തമായ ജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.
advertisement

ഇടുക്കി ജില്ലയിൽ മാത്രം മൂന്നുപേർ മരിച്ചു. മറയൂരിൽ ഒഴുക്കിൽപ്പെട്ട് ജ്യോതി എന്ന സ്ത്രീ, കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനി എന്നിവരാണ് മരിച്ചത്. മഴക്കെടുതിയിൽ ഇന്നലെ രാത്രി ഷെഡ് വീണ് പരിക്കേറ്റ ഇയാൾ കോട്ടയം മെഡി.കോളേജിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞു  വീണ്  ഒരുവയസുള്ള പെൺകുട്ടി മരിച്ചു. ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരിച്ചത്. മട്ടന്നൂരിൽ കനത്തമഴയിൽ തോട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. കുഴിക്കൽ ശിൽപ നിവാസിൽ കെ പത്മനാഭ (54) നാണ് മരിച്ചത്. അട്ടപ്പാടിയിലും പനമരത്തുമാണ് നേരത്തെ  രണ്ടുപേര്‍ മരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തത്സമയ വിവരങ്ങൾ ചുവടെ...

മലയാളം വാർത്തകൾ/ വാർത്ത/Kerala/
RAIN LIVE: സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി; മേപ്പാടി ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയി