TRENDING:

മഞ്ചേരിയിലെ ചികിത്സ പിഴവ്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Last Updated:

ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു നിന്ന്  ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷൻ കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്തു നിന്ന്  ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷൻ കണ്ടെത്തി.
advertisement

തിയേറ്ററിൽ ജോലിയിലുണ്ടായിരുന്ന എല്ലാവരുടെയും വിശദീകരണം ഹാജരാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കമ്മീഷൻ നിർദേശം നല്‍കി. സംഭവത്തിൽ  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

also read: വീണ്ടും #മീ ടൂ ആരോപണം; സിദ്ധിഖിനെതിരെ നടി രേവതി സമ്പത്ത്‌

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മൂക്കിലെ ദശയുമായെത്തിയ ഏഴുവയസുകാരന് ഡോക്ടർ നടത്തിയത് ഹെർണിയ ശസ്ത്രക്രിയയായിരുന്നു.

സംഭവത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോ. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

advertisement

മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. എന്നാല്‍ ഈ കുട്ടിക്കും ഹെര്‍ണിയ ഉണ്ടെന്ന് കണ്ട് ശസ്ത്രക്രിയ നടത്തുക ആയിരുന്നു എന്നു പറഞ്ഞ് പിഴവിനെ ന്യായീകരിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത്.

കരുവാരക്കുണ്ട് സ്വദേശിയുടെ മകനാണ് അനാസ്ഥയ്ക്ക് ഇരയായത്. ചികിത്സാപ്പിഴവിൽ ഏഴുവയസുകാരന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഞ്ചേരിയിലെ ചികിത്സ പിഴവ്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു