TRENDING:

BREAKING: നെയ്യാറ്റിൻകര ആത്മഹത്യ കുടുംബപ്രശ്നം മൂലം? ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു, ചന്ദ്രനും അമ്മയും കസ്റ്റഡിയിൽ

Last Updated:

ചന്ദ്രനും കൃഷ്ണമ്മയും ഏറെക്കാലമായി പീഡിപ്പിച്ചുവരുകയാണെന്നാണ് ലേഖയുടെ കൈപ്പടയിൽ എഴുതിയ കത്തിൽ പറയുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അമ്മയും മകളും തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുടുംബപ്രശ്‌നങ്ങള്‍ മൂലം ജീവനൊടുക്കുകയാണെന്നാണ് കുറിപ്പില്‍ പറയുന്നത്. വീട്ടിലെ ചുവരിലും ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റേയും ചില ബന്ധുക്കളുടേയും പേരുകള്‍ കരികൊണ്ട് എഴുതിയിട്ടുണ്ട്. ചന്ദ്രൻ, കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരുടെ പേരുകളാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്. മരിച്ച ലേഖയുടെ ഭർത്താവും വൈഷ്ണവിയുടെ അച്ഛനുമാണ് ചന്ദ്രൻ. ഇയാളുടെ അമ്മയാണ് കൃഷ്ണമ്മ.
advertisement

ചന്ദ്രനും കൃഷ്ണമ്മയും ഏറെക്കാലമായി പീഡിപ്പിച്ചുവരുകയാണെന്നാണ് ലേഖയുടെ കൈപ്പടയിൽ എഴുതിയ കത്തിൽ പറയുന്നത്. സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ കൃഷ്ണമ്മ വിഷം നൽകി കൊല്ലാൻ ശ്രമിച്ചുവെന്നും, ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കം നടത്തുന്നുവെന്നും കത്തിൽ പറയുന്നു. കത്തില്‍ ബാങ്ക് ജപ്തിയെക്കുറിച്ച് പരാമര്‍ശമില്ല. കത്തും ചമരിലെ എഴുത്തും ഇവരുടേത് തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: നെയ്യാറ്റിൻകര ആത്മഹത്യ കുടുംബപ്രശ്നം മൂലം? ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു, ചന്ദ്രനും അമ്മയും കസ്റ്റഡിയിൽ