ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും സാക്ഷികളെയുമാണ് സംഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമ, സി. ജോസഫിന്‍, സി. നീന റോസ്, സി. ആല്‍ഫി എന്നിവരും സ്ഥലം മാറ്റപ്പെട്ടവരു
ടെ കൂട്ടത്തിലുണ്ട്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.
കേസിനെ സ്വാധീനിക്കുമെന്നതിനാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു. പരാതിക്കാരിയേയും പ്രധാന സാക്ഷികളെയും സ്ഥലം മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നതെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു.
advertisement
Also Read കോൺഗ്രസുമായി ബംഗാളിൽ സഖ്യമോ ധാരണയോ ഇല്ല; നീക്കു പോക്കുമാത്രം: കേരള സിപിഎം
അതിനിടെ സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടിപ്പിച്ച സമരവേദിയിലേക്ക് ബിഷപ്പിനെ അനുകൂലിച്ച് കാത്തലിക് ഫോറം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
