ആദ്യം ഒന്ന് അതിശയിച്ചുവെങ്കിലും നൽകാൻ തയ്യാറെന്ന് കാട്ടി വർഗീസ് ഉടൻ മറുപടി സന്ദേശം അയച്ചു. അങ്ങനെ അറുപത് കിലോ ചക്കയാണ് കഴിഞ്ഞദിവസം തൃശൂരിൽ നിന്ന് ബ്രസീലിലേക്ക് പറന്നത്. ബ്രസീലിന്‍റെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഡെസേർട്ട് ഉണ്ടാക്കിയത് വർഗീസിന്‍റെ ചക്ക ഉപയോഗിച്ചായിരുന്നു.
2013ലാണ് വർഗീസ് തരകനെന്ന ഈ പ്ലാവ് കർഷകന്‍റെ കഥ തുടങ്ങുന്നത്. വീട്ടിൽ നിന്ന് പരമ്പരാഗതമായി കിട്ടിയ റബ്ബർ തോട്ടം വെട്ടി മാറ്റി പ്ലാവ് തോട്ടമാക്കി മാറ്റുകയായിരുന്നു ഇദ്ദേഹം. അഞ്ചര ഏക്കറിൽ പലവിധ കൃഷികൾ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. കൃഷിക്ക് ആവശ്യമായ വെള്ളം ഇല്ലാത്തതായിരുന്നു കാരണം. നാല് കുഴൽ കിണറുകൾ കുത്തി. വെള്ളം കിട്ടിയില്ല, നിരാശയായി.
advertisement
വർഗീസ് തരകൻ മുഖ്യമന്ത്രിക്കൊപ്പം
സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം: നാല് എംഎൽഎമാർക്ക് ശാസന
തുടർന്നാണ് പ്ലാവ് നടാൻ തീരുമാനിച്ചത്. റബ്ബർ മരങ്ങൾ വെട്ടി കളഞ്ഞപ്പോൾ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. വിമർശനങ്ങളെ വക വെയ്ക്കാതെ പലവിധ കൃഷികൾ പരിചയിച്ച വർഗീസ് പറമ്പിൽ പ്ലാവ് നട്ടു പിടിപ്പിച്ചു. ഇന്ന് ആയുർ ജാക്ക് ഫാമെന്ന പേരിൽ ഉയർന്ന് നിൽക്കുന്നത് വർഗീസ് അന്ന് നട്ടു വളർത്തിയ പ്ലാവുകളാണ്. വർഗീസിന്‍റെ ഫാമിലെ പ്ലാവുകൾ രണ്ട് സീസണുകളിൽ ഫലം തരും. ഒരിടത്തും ഗുണമേന്മയുള്ള ചക്ക കിട്ടാതായതിനെ തുടർന്നാണ് ബ്രസീൽ അധികൃതർ തന്നെ തേടിയെത്തിയതെന്ന് വർഗീസ് പറയുന്നു.
ആയുർ ജാക്ക് ഫാമിൽ എത്തിയാൽ നമുക്ക് കാണാം കയ്ച്ചു നിൽക്കുന്ന നിരവധി പ്ലാവുകൾ. ഇത് കാണാനും ചക്കയും പ്ലാവിൻ തൈകളും വാങ്ങാനുമായി നിരവധി പേരാണ് ദിവസവും ഫാമിലെത്തുന്നത്. ഇവരോട് ചക്കയുടെയും പ്ലാവിന്‍റെയും ഗുണങ്ങളും വർഗീസ് തന്നെ വിവരിച്ച് നൽകും. പ്ലാവുകൾ ഭൂഗർഭ ജലം വർദ്ധിപ്പിക്കുമെന്ന് സ്വന്തം അനുഭവം വിവരിച്ച് വർഗീസ് പറയുന്നു.
സാക്ഷ്യമായി സമീപത്തെ വീടുകളിലെ കിണറ്റിൽ ഉറവ വരുന്നത് നടന്ന് കാണിച്ച് നൽകും. വർഷങ്ങൾക്ക് മുമ്പ് ഈ കിണറുകളിൽ വെള്ളം ഉണ്ടായിരുന്നില്ല. എല്ലാ വീടുകളിലും പ്ലാവുകൾ വെച്ചു പിടിപ്പിക്കണമെന്നാണ് വർഗീസ് പറയുന്നത്. പ്രളയത്തെ നേരിടാനും വരൾച്ചയെ തടുക്കാനും പ്ലാവിനാകും. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിലെത്തിക്കാനുള്ള ശ്രമങ്ങളും ഇദ്ദേഹം ആരംഭിച്ചു.