ഷാർജ-കൊച്ചി സർവീസ് കൂടി അവസാനിപ്പിക്കുന്നതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയർവേയ്സ് നിർത്തിയിരിക്കുകയാണ്. നേരത്തെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസും ഇവർ നിർത്തലാക്കിയിരുന്നു.
ദക്ഷിണേന്ത്യൻ സർവീസുകൾ നഷ്ടത്തിലായതിനാൽ ഇങ്ങോട്ടുള്ള എല്ലാ സര്‍വീസുകളും നിർത്തിവക്കാൻ ആലോചനയുള്ളതായും സൂചനകളുണ്ട്. എന്നാൽ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തുള്ള കമ്പനിയുടെ ഈ നീക്കം ജനങ്ങളെ വളരെയധികം വലയ്ക്കുമെന്നത് വ്യക്തമാണ്.
നിലവിൽ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് യാത്രയുടെ പത്ത് ദിവസം മുൻപോ ശേഷമോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാമെന്നും അതിന് പിഴ ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകും. അതേസമയം ഒരിക്കൽ മാറ്റിയ തീയതിയിൽ വീണ്ടും മാറ്റം ഉണ്ടായാൽ പിഴ ഈടാക്കുംപുതുക്കിയ യാത്രാ തീയതിയിൽ വിമാനം ഇല്ലെങ്കിൽ മുംബൈ വഴിയോ ഡൽഹി വഴിയോ പോകാം.
advertisement