TRENDING:

'ദൈവം ഒരുക്കിത്തന്ന ബന്ധം'; രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി പറഞ്ഞതിങ്ങനെ

Last Updated:

രണ്ടു മാസം മുമ്പാണ് ജോളി അവസാനമായി കട്ടപ്പനയിലെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#എം എസ് അനീഷ് കുമാർ
advertisement

കട്ടപ്പന: ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി കട്ടപ്പനയിലെ അയൽവാസികളോട് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സത്യങ്ങൾ ഞെട്ടലോടെയാണ് കട്ടപ്പനയിലെ നാട്ടുകാർ കേൾക്കുന്നത്.

ജോളി ജനിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പാണ് കുടുംബം കട്ടപ്പനയിൽ കുടിയേറിയത്. ഏലം കൃഷിയിലൂടെ സാമ്പത്തികനില മെച്ചപ്പെടുകയും ചെയ്തു. ഏലക്കാടുകൾക്കിടയിലൂടെ കാൽനടയായി സ്കൂളിൽ പോയിരുന്ന ജോളിയുടെ ചിത്രമാണ് അയൽവാസികളുടെ ഓർമയിൽ.

ജോളിയുടെ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കു ശേഷം കുടുംബം ഏഴാംമൈലിൽ നിന്നും കട്ടപ്പന പട്ടണത്തിലേക്ക് താമസം മാറ്റി. രണ്ടു മാസം മുമ്പാണ് ജോളി അവസാനമായി കട്ടപ്പനയിലെത്തിയത്. ഷാജുവിനെ രണ്ടാം ഭർത്താവായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ജോളി അന്ന് കൂട്ടുകാരിയോട് പറയുകയും ചെയ്തിരുന്നു.

advertisement

ജയിലിൽ നിന്നും ഫോൺ വിളിച്ച് സഹോദരനെ കാണണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നു. നിയമപരമായ സഹായങ്ങൾ ചെയ്യില്ലെങ്കിലും അടുത്ത ദിവസം കോഴിക്കോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ദൈവം ഒരുക്കിത്തന്ന ബന്ധം'; രണ്ടാം വിവാഹത്തെക്കുറിച്ച് ജോളി പറഞ്ഞതിങ്ങനെ