TRENDING:

തിരുവാഭരണം പരിശോധിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ; ഉത്തരവ് ലഭിച്ചാലുടൻ പന്തളത്തേക്ക്

Last Updated:

തിരുവാഭരണത്തിൽ മുക്കുപണ്ടമുണ്ടോയെന്നും പരിശോധിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി:വർഷത്തിലൊരിക്കൽ ശബരിമല അയ്യപ്പന് ചാർത്താനായി പന്തളം കൊട്ടാരത്തിൽ കാത്തുസൂക്ഷിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ നിർദ്ദേശിച്ചത് സുപ്രീം കോടതിയാണ്. ഇതിനായി  ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ ഏകാംഗ കമ്മീഷനെയും നിയമിച്ചു.
advertisement

also read:ശബരിമല തിരുവാഭരണങ്ങളുടെ കണക്കടുക്കാനും പരിശോധിക്കാനും ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി

സുപ്രീം കോടതി ഉത്തരവ് കിട്ടിയാലുടൻ പന്തളത്തേക്ക് പോകുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു. തിരുവാഭരണത്തിന്റെ ഇപ്പോഴത്തെ തൂക്കമെടുക്കുകയാണ് ആദ്യം ചെയ്യുക. പഴയ തൂക്കം അറിയാൻ രാജഭരണ കാലത്തെ രേഖകൾ പരിശോധിക്കണം. തിരുവാഭരണത്തിന് ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാര പരിശോധനയും നടത്താൻ കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി സ്വർണ്ണാഭരണ നിർമ്മാണ രംഗത്ത് പരിചയമുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് ജസ്റ്റീസ് രാമചന്ദ്രൻ നായർ പറഞ്ഞു.

advertisement

പന്തളം കൊട്ടാരത്തിന്റെ വലിയ കോയിക്കൽ ശാഖയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണത്തിന്റെ സുരക്ഷിതത്വത്തിൽ രാജ കുടുംബത്തിലെ ഒരു വിഭാഗം സംശയം ഉന്നയിച്ചതോടെയാണ് കണക്കെടുപ്പിന് സുപ്രീം കോടതി തയ്യാറായത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് സുപ്രീം കോടതിയ്ക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ കമ്മീഷൻ അഭിപ്രായ പ്രകടനം നടത്തില്ല. ഇതേക്കുറിച്ച് കമ്മീഷന്റെ നിലപാട് സുപ്രീം കോടതി തേടിയിട്ടുമില്ല.

നാലാഴ്ചക്കകം റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. പന്തളം രാജകുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാമോയെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവാഭരണം പരിശോധിക്കാൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ; ഉത്തരവ് ലഭിച്ചാലുടൻ പന്തളത്തേക്ക്
Open in App
Home
Video
Impact Shorts
Web Stories