ഇന്ന് പുറത്തു വന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികകളിലും വയനാട്, വടകര മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണങ്ങള്‍. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. ആവശ്യം ശരിയെന്നും തീരുമാനം എടുക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്.
Also Read: ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുല്‍ ഗാന്ധി
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന തീരുമാനം വൈകുന്നതിനിടെ രാഹുല്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നാടകം കളിക്കുന്നവര്‍ ആരാണെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.
advertisement
രാഹുല്‍ വന്നില്ലെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് ന്യൂസ്18നോട് നേരത്തെ പ്രതികരിച്ചിരുന്നു. രാഹുല്‍ വന്നില്ലെങ്കില്‍ വയനാട്ടില്‍ ടി സിദ്ദീഖ് തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നില്ലെന്നും വി വി പ്രകാശ് പറഞ്ഞു. ഇതിനിടെ, മുസ്ലിംലീഗും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ലീഗ് നേതാക്കള്‍ കല്‍പ്പറ്റയില്‍ യോഗം ചേര്‍ന്നു.
