മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം നടക്കുക. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു
എല്ലാ ദൃശ്യ മാധ്യമങ്ങളുടെ പക്കലും കൃത്യമായ തെളിവുകളുണ്ട്. ഏതെല്ലാം പൊലീസ് ഉദ്യോഗസ്ഥരാണ് അതിക്രമം കാട്ടിയതെന്നും വ്യക്തമാണ്. കാടന്‍ മര്‍ദനമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം മര്‍ദനമുറകള്‍ കൊണ്ടൊന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. സമരം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
ഡല്‍ഹി പൊലീസ് കാണിച്ചതു പോലുള്ള ക്രൂരതയാണ് കേരള പൊലീസും കാട്ടിയത്. പൊലീസിനെ വിട്ട് സമരക്കാരെ വിരട്ടാന്‍ നോക്കുകയാണ്. ബൂട്ട്സിട്ട് പാവപ്പെട്ടവന്റെ നാഭിയില്‍ ചവിട്ടുന്നത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? ഈ സമരത്തെ സി.പി.എം എങ്ങനെയാണ് കാണുന്നത്? ഈ കാടന്‍ രീതിയിലാണോ സമരത്തെ നേരിടുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ പോലീസിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കല്ലിടുന്ന കാര്യം നാട്ടുകാരെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും സ്‌കൂളും പഞ്ചായത്ത് ഓഫിസുമെല്ലാം പദ്ധതി നടപ്പിലാക്കിയാല്‍ പൊളിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു പറഞ്ഞിരുന്നു.
സ്ഥലത്ത് ഒരു മാസം മുന്‍പ് കല്ലിട്ടെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അവ പിഴുതു മാറ്റിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.മുനീര്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളീധരന്‍ നായര്‍, അര്‍ച്ചന, മുതാംസ് ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.