കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഘട്ടത്തിൽ അബ്ദുള്ളക്കുട്ടി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയ പറഞ്ഞായിരുന്നു കെ സുധാകരന്റെ പരിഹാസം. സി പി എം വിട്ടു വന്ന നേതാവിനെ നല്ല കോൺഗ്രസുകാരനാക്കി പരിശിലിപ്പിച്ചെടുക്കുന്നതിൽ താൻ പരാജയപ്പെട്ടു. സുധീരൻ എതിർത്തപ്പോൾ താൻ സമ്മർദ്ദം ചെലുത്തിയാണ് അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസിൽ അംഗത്വം കൊടുത്തത്. സി പി എം ഭീഷണി ഉള്ളതിനാൽ സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിൽ സീറ്റും നല്കി. ഒരാളെ പോലും കോൺഗ്രസിലേക്ക് കൊണ്ടുവരാൻ എന്നും ഏകനായ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടു പോകണമെന്നും കെ സുധാകരൻ പറഞ്ഞു.
advertisement
സീറ്റ് മോഹിച്ചല്ല സി.പി.എം വിട്ടത്; കെ. സുധാകരന്‍ സീറ്റ് നിഷേധിക്കാന്‍ ശ്രമിച്ചു': അബ്ദുള്ളക്കുട്ടി
കോൺഗ്രസിൽ സീറ്റ് കീട്ടാതായപ്പോൾ അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. നടന്നില്ല. അതിനു ശേഷമാണ് ബി ജെ പിയിലേക്ക് നീങ്ങുന്നതെന്നും കെ സുധാകരൻ ആരോപിച്ചു. അബ്ദുള്ളക്കുട്ടിക്ക് പുറകെ താനും പാർട്ടി മാറുമെന്ന ബി ജെ പി നേതാക്കളുടെ പ്രചാരണം നിലവാരമില്ലാത്തതാണ്.
സി.ഒ.ടി നസീറിനെ എന്തിനാണ് സന്ദർശിച്ചത് എന്ന് പി ജയരാജൻ വ്യക്തമാക്കണം. നസീറിനെ ആക്രമിച്ചതിന് പിന്നിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് പരാതിയുള്ളതായും കെ സുധാകരൻ പറഞ്ഞു.