എന്നാൽ, എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ് മരിച്ചപ്പോൾ കേസ് തുടരാന്‍ താല്‍പ്പര്യം ഉണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാൽ, കേസ് പിൻവലിക്കില്ലെന്ന് അന്ന് പറഞ്ഞ സുരേന്ദ്രൻ നാലു മാസത്തിനു ശേഷം കേസ് പിൻവലിക്കാൻ കോടതിയോട് ആവശ്യപ്പെടുകയാണ്.
- കാസര്‍കോട്ട് സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍; നാളത്തെ യോഗം മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍
advertisement
തെരഞ്ഞെടുപ്പ് കേസിൽ വിചാരണ പൂർത്തിയാക്കാൻ പരമാവധി ശ്രമിച്ചുവെന്ന് കെ സുരേന്ദ്രൻ ന്യൂസ് 18 കേരളത്തിനോട് പറഞ്ഞു. കേസിൽ സാക്ഷികളെ ഹാജരാക്കുന്നത് തടയുന്ന ജനാധിപത്യ വിരുദ്ധ നിലപാടാണ് മുസ്ലിംലീഗും സിപിഎമ്മും സ്വീകരിച്ചത്. ഈ നടപടി തുറന്നുകാട്ടാനായി. കേസ് പിൻവലിച്ചതിന് പിന്നിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു
കഴിഞ്ഞ രണ്ടു വർഷമായി താൻ നിയമപോരാട്ടത്തിൽ ആയിരുന്നു. ഒരു കാരണവശാലും സാക്ഷികളെ കോടതിയിൽ ഹാജരാക്കില്ലെന്ന് മുസ്ലിം ലീഗും സി പി എമ്മും ചേർന്നെടുത്ത തീരുമാനമാണ് കണ്ടത്. പല ആവർത്തി സമൻസും ചിലപ്പോൾ വാറണ്ട് അയച്ചിട്ടും സാക്ഷികളെ ഹാജരാക്കാൻ രണ്ടു കൂട്ടരും തയ്യാറായില്ല.
മുസ്ലിം ലീഗും സി പി എമ്മും ചേർന്ന് സാക്ഷികളെ ഹാജരാക്കുന്നത് തടയുന്ന ജനാധിപത്യവിരുദ്ധമായ പ്രവൃത്തിയാണ് ചെയ്തത്. ആ കൂട്ടുകെട്ടിനെ തുറന്നു കാണിക്കാൻ നിയമപരമായും രാഷ്ട്രീയപരമായും പരിശ്രമിച്ചു. കോടതിയിൽ ആവുന്നത്ര സമയമെടുത്ത് കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ശ്രമിച്ചു. പക്ഷേ സാക്ഷികൾ ഹാജരാകുന്നതിൽ നിന്ന് പിൻമാറി.
അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഇതിനെ നേരിടുക എന്ന തീരുമാനമാണ് ഇപ്പോൾ ഉള്ളത്. കേസ് പിൻവലിച്ചതിന് പാർലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
