TRENDING:

പുണ്യം കിട്ടാന്‍ ഭണ്ഡാരത്തിലിടണ്ട, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി: കടകംപള്ളി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാട്ടാക്കട: പുണ്യം കിട്ടാന്‍ ഭണ്ഡാരത്തില്‍ ഇടുന്നതിനു പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടാക്കടയില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനച്ചടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
advertisement

'പുണ്യം ആഗ്രഹിക്കുന്നവരാണ് നമ്മള്‍. നന്മ നിറഞ്ഞ പ്രവൃത്തിയിലൂടെയേ ഇതു നേടാനാവു. നന്മയുള്ള പ്രവൃത്തി നടക്കുന്നിടത്തു ഈശ്വരസാന്നിധ്യമുണ്ടാകും. ഇതിനുവേണ്ടി ഭണ്ഡാരത്തിലിടുകയും തേങ്ങ ഉടയ്ക്കുകയുമല്ല വേണ്ടത്. എല്ലാം നശിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനു നമ്മളാല്‍ കഴിയുന്നതു ചെയ്യുമ്പോഴാണ് പുണ്യം ലഭിക്കുക.' മന്ത്രി പറഞ്ഞു.

ഭീഷണി വകവയ്ക്കില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്

നവകേരള നിര്‍മിതിക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താല്‍ അതാകും പുണ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി പലരും വികാരപരമായാണ് മുന്നോട്ടുവരുന്നതെന്നും ചൂണ്ടിക്കാട്ടി.

advertisement

കൊച്ചിന്‍ ദേവസ്വത്തില്‍ 7 പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ ശാന്തിമാര്‍

'വിശ്വാസങ്ങള്‍ ഹനിക്കാതെ കോടതിവിധി എങ്ങനെ നടപ്പാക്കാമെന്ന് ചിന്തിക്കുന്നതിനു പകരം വികാരപരമായി മുന്നോട്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പ്രവൃത്തിക്കുക. കോടതിവിധി നടപ്പിലാക്കുക മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളു' മന്ത്രി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുണ്യം കിട്ടാന്‍ ഭണ്ഡാരത്തിലിടണ്ട, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതി: കടകംപള്ളി