TRENDING:

Nehru Trophy Boat Race 2024: നെഹ്രു ട്രോഫി മത്സരഫലത്തിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകും

Last Updated:

5 മൈക്രോ സെക്കൻഡിന്റെ വെത്യാസത്തിലാണ് ഫെനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ കാരിച്ചാൽ ചുണ്ടന് പിന്നിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം നടന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന്റെ ഫൈനലിൽ രണ്ടാം സ്ഥാനത്ത് എത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് മത്സത്തിന്റെ ഫലനിർണയത്തിനെതിരെ നെഹ്രു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റിക്ക് പരാതി നൽകും. ആലപ്പുഴ ജില്ലാ കളക്ടർ ചെയർമാനും സബ് കളക്ടർ സെക്രട്ടറിയും നിരവധി ബോട്ട് ക്ലബ് ഭാരവാഹികൾ അംഗങ്ങളായും ഉള്ളതാണ് എൻടിബിആർ സൊസൈറ്റി.
advertisement

വീയപുരം ചുണ്ടനാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് മത്സരത്തിൽ തുഴഞ്ഞത്. ഫെനലിൽ വെറും 5 മൈക്രോ സെക്കൻഡിന്റെ വെത്യാസത്തിലാണ് വീയപുരം ചുണ്ടന് കാരിച്ചാൽ ചുണ്ടന് പിന്നിൽ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്യേണ്ടി വന്നത്. ഫൈനൽ മത്സര ശേഷം ഫലം സ്ക്രീനിൽ കാണിച്ചപ്പോൾ രണ്ട് വള്ളങ്ങലും ഒരേ സമയത്ത് ഫിനിഷ് ചെയ്തതായാണ് കാണിച്ചെതെന്നാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ ആരോപണം. ഇതോടെ ജേതാക്കളെ സംബന്ധിച്ച് തർക്കം ഉണ്ടാവുകയായിരുന്നു.

പിന്നീട് മത്സരഫലം പുനർ നിർണയിച്ചപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ 4:29:785 എന്നസമയത്തും വീയപരം ചുണ്ടൻ 4:29:780 എന്ന സമയത്തും ഫിനിഷ് ചെയ്തതായി മാറ്റുകയാണുണ്ടായത്.ഇതിനെതിരെയാണ് കൈനകരി വില്ലേജ് ബോട്ട് ക്ലബ് എൻടിബിആർ സൊസൈറ്റിക്ക് പരാതി നൽകുക.

advertisement

മത്സരഫലത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയതായും ആരോപണമുണ്ട്.ഇതിനെതിരെയും സംഘം സൊസൈറ്റിക്ക് പരാതി നൽകും. ആലപ്പുഴ ആർഡിഒ ഓഫീസിലാണ് നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ പ്രവർത്തനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nehru Trophy Boat Race 2024: നെഹ്രു ട്രോഫി മത്സരഫലത്തിനെതിരെ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പരാതി നൽകും
Open in App
Home
Video
Impact Shorts
Web Stories