ദിയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം വ്യക്തമാക്കി.
വിദേശത്തായതിനാൽ കുടുംബത്തിന് ഇടപെടാൻ പ്രയാസകരമായിരുന്നു. യെമനിലെ പണ്ഡിതൻമാരെ ബന്ധപ്പെട്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ ആ കുടുംബത്തിന്റെ അനുവാദത്തോടെ പണം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാം, എന്ന വിഷയം ബോധിപ്പിച്ചത് അവർ അംഗീകരിച്ചു. വേണ്ടത് ചെയ്യാമെന്ന് അവർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ്, ഇന്ന് വിഷയത്തിൽ കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement