അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായി.
തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞു. എസ്.ഐക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി- സിപിഎം സംഘർഷം തുടരുന്നു.
തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എന്‍ഡിഎഫ്-ബിജെപി സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.
വാടാനപ്പള്ളിയിൽ സംഘർഷത്തിനിടെ ബിജെ പി പ്രവർത്തകന് കുത്തേറ്റു. മൂന്നുപേർക്ക് വെട്ടേറ്റു. എസ് ഡി പി ഐ - ബി ജെ പി സംഘർഷത്തിനിടെയാണ് ബി ജെ പി പ്രവർത്തകന് കുത്തേറ്റത്.
ഗണേശമംഗലം സുജിതിനാണ് കുത്തേറ്റത്. ഇയാൾക്ക് 37 വയസാണ് പ്രായം.സംഘർഷത്തിനിടെയാണ് സംഭവം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ബിജെപി നടത്തുന്ന ഹർത്താൽ സുപ്രീംകോടതി വിധിക്കെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസി ബസുകൾക്ക് സംരക്ഷണം നൽകുമെന്ന് ഡിജിപി അറിയിച്ചു. സുരക്ഷ നൽകിയാൽ സർവീസ് നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി.
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് ശബരിമല അയ്യപ്പ കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.
അതേസമയം, ഹർത്താൽ നേരിടാൻ ശക്തമായ നടപടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകി.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് എതിരെ യുഡിഎഫ് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. ഇതിനിടെ പന്തളത്ത് സിപിഎം - ബിജെപി, കർമസമിതി സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിൽ പരുക്കേറ്റയാൾ മരിച്ചു. കർമസമിതി പ്രവർത്തകനായ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്.