TRENDING:

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടായിരുന്നു ശരി: ഗണേഷ് കുമാര്‍

Last Updated:

എസ്എന്‍ഡിപിയുടേതടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും ഗണേഷ് കുമാര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ശബരിമല യുവതീപ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ശബരിമല വിഷയത്തില്‍ എസ്.എസ്.എസ് നിലപാടായിരുന്നു ശരി. ഇടതുമുന്നണിക്ക് തെറ്റുപറ്റി. അതില്‍ നിന്നും ഒളിച്ചോടാതെ തിരുത്താന്‍ പറ്റുമോയെന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
advertisement

'മതന്യൂന പക്ഷങ്ങള്‍ മോദിക്കെതിരെ പ്രതികരിച്ചത് കോണ്‍ഗ്രസിന് വോട്ടായി മാറി. രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന ജനത്തിന്റെ വിശ്വാസമാണ് അതിന് കാരണമായത്. ജാതിയും മതവുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായത്. രാഷ്ട്രീയപരമായ തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. രാഷ്ട്രീയക്കാരായ വോട്ടര്‍മാരുടെ എണ്ണം കൂടുകയാണെന്നതും പഠിക്കണം' ഗണേഷ് കുമാര്‍ പറഞ്ഞു.

ഇടതുമുന്നണിക്ക് തെറ്റുപറ്റി. ഒളിച്ചോടിയിട്ടും ജനങ്ങളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ശബരിമല പ്രശ്‌നത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി. എസ്എന്‍ഡിപിയുടേതടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

advertisement

Also Read 'ഓഖിയേയും നിപയേയും പ്രളയത്തേയും നേരിട്ടവരാണ് നമ്മൾ': മൂന്നാം വാർഷികത്തിൽ മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടായിരുന്നു ശരി: ഗണേഷ് കുമാര്‍