പ്രളയ ദുരിതത്തിൽ നിന്ന് കരകയറാനാവാതെ അതിനായി സെസ് പിരിക്കുന്ന സർക്കാരാണ് മത പ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതെന്നത്. ശബരിമല മാസ്റ്റർ പ്ലാൻ : 739 കോടി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്: 100 കോടി,
മലബാർ കൊച്ചി ദേവസ്വം ബോർഡ്: 36 കോടി. ഇതിനെ, യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല.
നവകേരള നിർമിതി മാതൃക ഇതാണെങ്കിൽ അത്യന്തം അപലപനീയമാണ്. പൊതു വിദ്യാഭ്യാസത്തിന് 992 കോടി മാത്രം ചെലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിനു മാത്രം 739 കോടി നീക്കിവെച്ചിരിക്കുന്നതെന്നും യുക്തിവാദി സംഘം കുറ്റപ്പെടുത്തി.
advertisement
മൂന്നാം സീറ്റ് ചോദിക്കണോ? മുസ്ലിം ലീഗ് നേതാക്കളില്‍ ആശയക്കുഴപ്പം
ഇത് ഭരണ പ്രതിപക്ഷ ഭേദമെന്യേ ആരും എതിർക്കുന്നില്ലെന്നത് വോട്ടു രാഷ്ട്രീയക്കളി മാത്രമാണ്. നാടിന്‍റെ വികസനത്തിൽ ക്ഷേത്രങ്ങളുടെ പങ്ക് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ അനുവദനീയമല്ലാത്ത മത പ്രീണനത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നും യുക്തിവാദി സംഘം ആവശ്യപ്പെട്ടു.
