ഇനി മുതൽ ഓഗസ്റ്റിൽ വള്ളംകളി നടത്തിയാൽ പങ്കെടുക്കില്ലെന്നു യോഗത്തിൽ തീരുമാനമായി. ഓഗസ്റ്റ് മാസം പൊതുവേ കാലാവസ്ഥ പ്രതികൂലമായതിനാൽ ആറുതവണ വള്ളംകളി മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. ഇതിനു മുൻപും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും സർക്കാരിനെ വീണ്ടുമറിയിക്കും.
ഈ മാസം മൂന്നാം ആഴ്ചയോ നാലാം ആഴ്ചയോ പരിഗണിക്കാം. നിലവിലെ സാഹചര്യം മനസ്സിലാക്കുന്നുണ്ടെങ്കിലും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നതെന്ന് ഇവർ പറഞ്ഞു. അതിനാൽ തങ്ങൾ മുന്നോട്ടുവെച്ച തിയതിയിൽ വള്ളംകളി നടത്താൻ സർക്കാരിനോടഭ്യർഥിക്കും. വള്ളംകളി മാറ്റിവച്ചതിനോട് പൂർണമായി യോജിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർവപിന്തുണയും നൽകും. എന്നാൽ, ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച ക്ലബ്ബുകൾ വലിയ പ്രതിസന്ധിയിലാണ്. -അസോസിയേഷൻ പറഞ്ഞു.
advertisement
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 10-നു നടത്തേണ്ടിയിരുന്ന വള്ളംകളി മാറ്റിവെച്ചിരിക്കുന്നത്. വള്ളംകളിയുടെ പുതിയ തീയതി നിശ്ചയിക്കാൻ ചൊവ്വാഴ്ച എൻടിബിആർ(നെഹ്‌റുട്രോഫി സംഘാടകസമിതി)യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ ബോട്ട് ക്ലബ്ബ് അസോസിയേഷൻ ഭാരവാഹികൾ തീരുമാനമറിയിക്കും. വള്ളംകളി മാറ്റിവെച്ചതിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി പരിശീലനം നടത്തിയ വള്ളങ്ങൾക്ക് സാമ്പത്തികസഹായം നൽകണമെന്ന കാര്യവും സർക്കാരിനോടാവശ്യപ്പെടും.