പുനര്‍നിര്‍മ്മാണം ഒറ്റയ്ക്കു നടത്താനുള്ള സാമ്പത്തികശേഷി സംസ്ഥാനത്തിനില്ല. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സംയുക്ത സംഘം നാശനഷ്ടം വിലയിരുത്തി. 25000 കോടി രൂപ പുനര്‍ നിര്‍മ്മാണത്തിനു വേണ്ടി വരുമെന്നാണ് വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ഒക്ടോബറിലേ ലഭിക്കൂ. സംസ്ഥാനത്തെ 80 ശതമാനം ജനങ്ങളെയും ബാധിച്ച ദുരന്തമാണ്. അതുകൊണ്ടു തന്നെ നിര്‍ലോഭമായ കേന്ദ്ര സഹായം ഉണ്ടായാലേ പുനരധിവാസം സാധ്യമാകൂവെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
- ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...
advertisement
സംസ്ഥാനത്തിന്റെ വായ്പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി നടപ്പ് സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 3.5 ശതമാനമായി നിജപ്പെടുത്തണം. ഈ നിര്‍ദ്ദേശം ധനമന്ത്രാലായത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 16000 കോടിയുടെ അധിക വായ്പ ലഭിക്കാനാണ് ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
ഭവനരഹിതര്‍ക്ക് വീട് വയ്ക്കാന്‍ 2800 കോടിയിലധികം രൂപ വേണ്ടി വരും. ഇതിനായി കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വഴിയുള്ള സഹായത്തില്‍ 10 ശതമാനം വര്‍ധന വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിലൂടെ 1000 കോടിയുടെ നേട്ടം സംസ്ഥാനത്തിനുണ്ടാകും. 3000 കോടിയുടെ സഹായം റോഡ് നിര്‍മ്മാണത്തിന് നല്‍കാനും ആവശ്യപ്പെട്ടിട്ടുണട്്.
ദുരന്തബാധിതരില്‍ ചെറുകിട കച്ചവടക്കാരും വ്യാപാരികളുമുണ്ട്. ഇവര്‍ക്ക് സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
വിദേശ സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച വിലക്ക് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു.