തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പിണറായി പരാതിക്കാരനായ മുഹമ്മദ് ഷിയാസ് കേസിലെ സാക്ഷിയല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു. സംഭവം നടന്നത് എറണാകുളം സിജെഎം കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും അതിനാൽ നടപടിയെടുക്കാൻ കോടതിക്ക് അധികാരമില്ലെന്നുമായിരുന്നു പിണറായിയുടെ വാദം.തുടർന്ന് ജസ്റ്റിസ് വി.ജി.അരുൺ മൂന്നു മാസത്തെ സ്റ്റേ അനുവദിക്കുകയായിരുന്നു. കേസിൽ സർക്കാരിനും പരാതിക്കാരനും നോട്ടീസയയ്ക്കാനും കോടതി നിർദേശിച്ചു.
നവ കേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പ്രതിഷേധക്കാർ വാഹനത്തിനി മുന്നിൽ വീഴാതിരിക്കാനുള്ള രക്ഷാപ്രവർത്തനം എന്നായിരുന്നു മുഖ്യമന്ത്രി നടപടിയെ വിശേഷിപ്പിച്ചത്. ഇതിനെതിരെ മുഹമ്മദ് ഷിയാസ് പരാതി നൽകുകയായിരുന്നു.
advertisement