പുതിയ ഉത്തരവനുസരിച്ച് മുന്‍കൂട്ടി അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം ആരായാന്‍ പോലും സാധിക്കില്ല.
പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണം തേടുന്നത് സുരക്ഷാ ഭീഷണിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ അഭിമുഖങ്ങള്‍ക്കായി മാധ്യമങ്ങള്‍ പി.ആര്‍.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗവും പി.ആര്‍.ഡിക്കൊപ്പം സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കും.
advertisement
ഇനി മുതല്‍ സെക്രട്ടേറിയറ്റിലെ പി.ആര്‍.ചേമ്പറില്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരുടെയും ഒ.ബി വാനുകളുടെയും വിവരങ്ങള്‍ മുന്‍ കൂട്ടി പിആര്‍ഡിയെ അറിയിക്കണം. പൊതുപരിപാടികള്‍ക്കിടയിലും റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മന്ത്രിമാരുടെ പ്രതികരണമെടുക്കുന്നത് സഞ്ചാര സ്വാതന്ത്യത്തെ തടയലാണെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ സ്ഥിരമായ മീഡിയാ കോര്‍ണറുകള്‍ ഒരുക്കാന്‍ പി.ആര്‍.ഡി മുന്‍കൈയ്യെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പും മാധ്യമങ്ങള്‍ക്ക് നേരിട്ട് വാര്‍ത്തയോ വിവരങ്ങളോ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം വിവരങ്ങള്‍ ഇനി മുതല്‍ പി.ആര്‍.ഡി വഴി മാത്രമെ കൈമാരാവൂ എന്നും ഉത്തരവിലുണ്ട്. ജില്ലാതലങ്ങളിലെ വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമപ്രവര്‍ത്തകര്‍ ''സര്‍ക്കാര്‍ വിരുദ്ധ സോഴ്‌സാ''ക്കുന്നെന്നും ഉത്തരവില്‍ പറയുന്നു.
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
