സംസ്ഥാനത്ത് വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. എൽഡിഎഫും യുഡിഎഫും 9 സീറ്റുകളിൽ വിജയിച്ചപ്പോൾ ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
ബിജെപിയിൽ നിന്നും യുഡിഎഫിൽ നിന്നും ജനപക്ഷത്തിന് നിന്നുമായി നാലു സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ഡിവിഷനിൽ എൽഡിഎഫ് ജയം ആവർത്തിച്ചപ്പോൾ കോട്ടയം നഗരസഭ ഭരണത്തിൽ നിർണായകമാകുമായിരുന്ന പുത്തൻതോട് വാർഡ് നിലനിർത്താനായത് യുഡിഎഫിന് ആശ്വാസമായി.
പൂഞ്ഞാർ പഞ്ചായത്തിലെ പേരുനിലം വാർഡ് ആണ് ജനപക്ഷത്തിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. 9 ജില്ലകളിലെ രണ്ടു കോർപറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടെ 19 വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2 മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളില്‍ 29 പേര്‍ സ്ത്രീകളാണ്. ഇന്നലെ വോട്ടെടുപ്പില്‍ മികച്ച പോളിങാണ് എല്ലായിടത്തും രേഖപ്പെടുത്തിയത്.
പ്രാദേശിക തെരഞ്ഞെടുപ്പാണെങ്കിലും പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയുമാണ് എല്ലാവാര്‍ഡുകളിലും നടന്നത്. തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം എല്‍ ഡി എഫും എ ഐ ക്യാമറ വിവാദം അടക്കം അഴിമതി ആരോപണങ്ങള്‍ യു ഡി എഫും ബിജെപിയും പ്രചാരണായുധമാക്കിയിരുന്നു.