TRENDING:

പൊലീസിന്‍റെ പിന്തുണയോടു കൂടിയാണ് ഡൽഹിയിൽ കലാപം നടക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ

Last Updated:

ഇത്തരത്തിലുള്ള അക്രമാസക്തമായ സംഭവങ്ങൾ പൊലീസിന്‍റെ പിന്തുണയോടു കൂടിയാണ് നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊലീസിന്‍റെ പിന്തുണയോടു കൂടിയാണ് ഡൽഹിയിൽ കലാപം നടക്കുന്നതെന്ന് കായികമന്ത്രി ഇ.പി ജയരാജൻ. ഡൽഹിയിൽ നിന്നെത്തുന്ന വാർത്തകൾ ഭയവും ഉത്കണ്ഠയും ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement

ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ഭയാനകമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് കഴിഞ്ഞ കുറച്ചു ദിവസത്തെ വാർത്തകൾ ശ്രദ്ധിച്ചാൽ മനസിലാകും. ഒരു പ്രത്യേക സമുദായത്തിന് എതിരെയുള്ള സംഘം ചേർന്നുള്ള ആക്രമണമാണ് ഇതെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Delhi Violence: ഐബി ഓഫീസറുടെ പിതാവ് പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ല; അന്വേഷണത്തിന് തയ്യാറാണെന്ന് താഹിർ ഹുസൈൻ

ഇത്തരത്തിലുള്ള അക്രമാസക്തമായ സംഭവങ്ങൾ പൊലീസിന്‍റെ പിന്തുണയോടു കൂടിയാണ് നടക്കുന്നത്. ആളുകൾ പൊലീസുകാർക്ക് മുന്നിലൂടെയാണ് ആയുധങ്ങളുമായി എത്തുന്നതും അക്രമം നടത്തുന്നതും. ഇത് ഞെട്ടിക്കുന്നതാണ്. അക്രമികൾക്ക് എതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

advertisement

കേന്ദ്രസർക്കാർ ഫാസിസ്റ്റ് രീതിയിലാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - പാകിസ്ഥാൻ വിഭജനകാലത്ത് ഉണ്ടായ കലാപത്തിന് സമാനമാണ് ഇപ്പോൾ നടക്കുന്ന കലാപവും. ഡൽഹി കലാപത്തിനെതിരെ ഡൽഹി ഹൈക്കോടതി ജഡ്ജി എസ് മുരളിധരോ പ്രതികരിച്ചു. മന്ത്രിമാരാണ് രാജ്യം ഭരിക്കുന്നത്. പ്രകോപനപരമായ പ്രസംഗങ്ങൾ ആണ് ബി ജെ പി നേതാക്കൾ നടത്തുന്നത്. അത് പലപ്പോഴും ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ എത്രയും പെട്ടെന്ന് പൗരത്വ ഭേദഗതി നിയമം പിൻവലിച്ച് രാജ്യത്തെ ജനാധിപത്യ ശക്തിപ്പെടുത്തണം. ഇത് അപകടകരമാണ്. രാജ്യത്തിന്‍റെ സമാധാനവും മതപരമായ സൗഹൃദവും ഇത് തകർക്കുമെന്നും മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസിന്‍റെ പിന്തുണയോടു കൂടിയാണ് ഡൽഹിയിൽ കലാപം നടക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories