TRENDING:

ശമ്പളം ട്രഷറിയിലൂടെ: ആദ്യദിനം നിക്ഷേപമായി എത്തിയത് 200 കോടി രൂപ

Last Updated:

19 വകുപ്പുകളിലെ രണ്ടുലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളവിതരണത്തിന്റെ അദ്യദിവസം ശമ്പളം നല്‍കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെയാക്കിയപ്പോള്‍ ആദ്യദിവസം നിക്ഷേപമായി എത്തിയത് 200 കോടിയോളം രൂപ. ഇന്നലെ 500 കോടി രൂപയുടെ ശമ്പളബില്‍ മാറിയിട്ടുമുണ്ട്. ഈ മാസം മുതല്‍ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലൂടെ 48 വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളമാണു നല്‍കുന്നത്. ഇവര്‍ക്ക് കൂടുതല്‍ പലിശ നല്‍കി പണം ട്രഷറിയില്‍ത്തന്നെ കരുതി മാസത്തിലെ ആദ്യദിവസങ്ങളിലെ സാമ്പത്തികഞെരുക്കം പരിഹരിക്കാനാണു സര്‍ക്കാരിന്റെ ശ്രമം.
advertisement

പുതിയസമ്പദായം പരാതികളില്ലാതെ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞതായി ട്രഷറി ഡയറക്ടര്‍ എഎം ജാഫര്‍ പറഞ്ഞു. അടുത്തമാസം മുതല്‍ എല്ലാ വകുപ്പുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. 19 വകുപ്പുകളിലെ രണ്ടുലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളവിതരണത്തിന്റെ അദ്യദിവസം ശമ്പളം നല്‍കുന്നത്. ഇടിഎസ്ബി അക്കൗണ്ടുവഴിയാക്കിയ 48 വകുപ്പുകളില്‍ 18 വകുപ്പുകളും ഇക്കൂട്ടത്തില്‍വരും. സെക്രട്ടേറിയറ്റിലെ മുഴുവന്‍ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read: UDF മന്ത്രിമാരുടെ എണ്ണത്തെ വിമര്‍ശിച്ചു; ഇപ്പോള്‍ അതുക്കും മേലെ LDF സര്‍ക്കാര്‍

advertisement

ശമ്പളത്തുകയുടെ ഒരുഭാഗം ട്രഷറിയില്‍ത്തന്നെ കിടക്കുന്നതുകൊണ്ട് സര്‍ക്കാരിന് രണ്ടു നേട്ടങ്ങളാണ് ഉണ്ടാവുക. മാസാദ്യം ട്രഷറിയിലെ വരവും ചെലവും ക്രമീകരിക്കാന്‍ ഇതു സഹായമാവും. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള സഹായധനം നേരത്തേ ശമ്പളദിവസങ്ങളിലാണ് കിട്ടിക്കൊണ്ടിരുന്നത്. ഇപ്പോഴിത് മൂന്നാംവാരത്തിലാണു കിട്ടുന്നത്. ഇത്, നിത്യച്ചെലവുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് വായ്പ വാങ്ങേണ്ട സ്ഥിതിയിലേക്കു നയിക്കും. ട്രഷറിയില്‍ കൂടുതല്‍ പണം വരുന്നത് ഈ പ്രതിസന്ധി ഒഴിവാക്കുന്നതാണ്.

ആദ്യദിവസം തന്നെ 200 കോടിയോളം രൂപയെത്തിയതോടെ ശമ്പളവിതരണം പൂര്‍ത്തിയാകുന്ന മൂന്നാംദിമാകുമ്പോഴേക്കും ട്രഷറിയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാകുമെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. ശമ്പളച്ചെലവിന്റെ നാലിലൊന്ന് തുകയെങ്കിലും മാസത്തിന്റെ പകുതിവരെ ട്രഷറിയില്‍ത്തന്നെ പിടിച്ചുനിര്‍ത്താനാണ് ശ്രമം. 15 ദിവസമെങ്കിലും സൂക്ഷിക്കുന്ന പണത്തിനാണ് ആറുശതമാനം പലിശ കിട്ടുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശമ്പളം ട്രഷറിയിലൂടെ: ആദ്യദിനം നിക്ഷേപമായി എത്തിയത് 200 കോടി രൂപ