അതേസമയം കോടതിക്കുള്ളില്‍ മൊഴി നല്‍കുന്നതിനിടെ പ്രതി ഭീഷണിപ്പെടുത്തിയെന്ന ലിജോയുടെ പരാതിയില്‍ കോടതി താക്കീത് നല്‍കി.
കെവിന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഷാനു ഫോണില്‍ വിളിച്ച് ഇക്കാര്യം വെളിപ്പെടുത്തിയെന്നും ഷാനുവിനോട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതായും ലിജോ കോടതിയില്‍ പറഞ്ഞു.
കെവിന്‍ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് നീനുവിന്റെ പിതാവ് ചാക്കോ കോട്ടയത്തെത്തിയത് ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു , രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു.
advertisement
പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായി ലിജോ കോടതിയില്‍ പരാതിപ്പെട്ടു. നാലാം പ്രതിയായ നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി. കോടതിയിലും പുറത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി താക്കീത് നല്‍കി. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും, നടപടികളുമായി മുന്നോട്ടു പോകാനും പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചു.
കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂര്‍ത്തിയായി. പ്രതികള്‍ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു.