TRENDING:

കെവിന്‍ വധം: രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിയിലെന്ന് കൂറുമാറിയ സാക്ഷി അബിൻ

Last Updated:

കെവിനെ തട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ അറിഞ്ഞിരുന്നതായാണ് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം : കെവിൻ വധക്കേസിലെ സാക്ഷി അബിൻ കൂറുമാറി. പ്രതികൾക്കെതിരെ രഹസ്യ മൊഴി നൽകിയത് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്നാണ് അബിൻ വിചാരണയ്ക്കിടെ അറിയിച്ചിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ അറിഞ്ഞിരുന്നതായാണ് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നത്. ആക്രമത്തിന് ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളൊക്കെ രഹസ്യമൊഴിയായും നൽകിയിരുന്നു. ഇതാണ് വിചാരണയ്ക്കിടെ ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്.
advertisement

Also Read-കെവിന്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഷാനുവിന്റെ സുഹൃത്ത്; മൊഴി നല്‍കുന്നതിനിടെ ഭീഷണി

2018 മെയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെന്‍മലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിലെ പ്രതികളാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെവിന്‍ വധം: രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിയിലെന്ന് കൂറുമാറിയ സാക്ഷി അബിൻ