കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്ന കെ.എം മാണിക്കാണ് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ചയാൾ എന്ന റെക്കോർഡും.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30നാണ് കെ.എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളജിൽ വിദ്യാഭ്യാസം നേടിയ കെ.എം മാണി മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. അഭിഭാഷക വൃത്തിയിൽ സജീവമായിരിക്കുമ്പോൾ 1959ൽ കെ.പി.സി.സിയിൽ അംഗമായി. 1964 മുതൽ കേരള കോൺഗ്രസായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തന മണ്ഡലം.
advertisement
1975 ഡിസംബർ 26 ന് ആദ്യമായി അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമായി. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്‍റെ റെക്കോർഡും.