TRENDING:

ദേശീയ കായിക ദിനാഘോഷം: 400 സർക്കാർ ജീവനക്കാരുടെ പങ്കാളിത്തത്തോടെ മഹാരാജാസ് സ്റ്റേഡിയത്തിൽ കായിക മേള

Last Updated:

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദേശീയ കായിക ദിനാചരണത്തിൻ്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കായി സിവിൽ സർവീസ് സ്പോർട്സ് മീറ്റ്, ക്വിസ്, എന്നീ മത്സരങ്ങൾക്ക് എറണാകുളം മഹാരാജാസ് സ്റ്റേഡിയം പ്രധാന വേദിയായി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് 400 ജീവനക്കാർ കായിക മേളയിൽ പങ്കെടുത്തു. ജില്ലാ കൗൺസിലിലെ വിവിധ കായിക ഇനങ്ങളിലെ പരിശീലകർ മത്സരങ്ങൾ നിയന്ത്രിച്ചു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് 400 ജീവനക്കാർ കായിക മേളയിൽ പങ്കെടുത്തു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് 400 ജീവനക്കാർ കായിക മേളയിൽ പങ്കെടുത്തു.
advertisement

ക്വിസ് മത്സരങ്ങൾക്ക് രമേശ് മാത്യു നേതൃത്വം നൽകി. കൊച്ചി കോർപ്പറേഷൻ വാർഡ് കൗൺസിലറും, കായിക താരവുമായിരുന്ന പത്മജ എസ് മേനോൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം എ തോമസ് പ്രസംഗിച്ചു. ജില്ലാ സ്പോർട് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി പോൾ സ്വാഗതവും സെക്രട്ടറി ഷാജി പി എ കൃതജ്ഞതയും പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ദേശീയ കായിക ദിനാഘോഷം: 400 സർക്കാർ ജീവനക്കാരുടെ പങ്കാളിത്തത്തോടെ മഹാരാജാസ് സ്റ്റേഡിയത്തിൽ കായിക മേള
Open in App
Home
Video
Impact Shorts
Web Stories