TRENDING:

പാമ്പാക്കുട ഗ്രാമപഞ്ചായത്തിൻ്റെ അരീക്കൽ ഫെസ്റ്റിന് തുടക്കം

Last Updated:

അരീക്കൽ മൈതാനിയിൽ വൈകുന്നേരം ആലപ്പുഴ ബ്ലൂഡയമണ്ടിൻ്റെ ഗാനമേള അരങ്ങേറി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് പാമ്പാക്കുട ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന അരീക്കൽ ഫെസ്റ്റിന് തുടക്കമായി. പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് നന്ദനൻ  അധ്യക്ഷനായി. അരീക്കലിലെ വൈദ്യുത ദീപാലങ്കാരങ്ങൾ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. അരീക്കൽ മൈതാനിയിൽ വൈകുന്നേരം ആലപ്പുഴ ബ്ലൂഡയമണ്ടിൻ്റെ ഗാനമേള അരങ്ങേറി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരീക്കൽ വെള്ളച്ചാട്ടം കേന്ദ്രമാക്കിയാണ് അഞ്ചുദിവസത്തെ പ്രാദേശിക ഉത്സവമായി ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു
പാമ്പാക്കുട പഞ്ചായത്ത് ഹാളിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു
advertisement

ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ആശാ സനിൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ്. വിജയകുമാരി, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്യാമള പ്രസാദ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രൂപാ രാജു, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ റീനാമ്മ എബ്രഹാം, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജയന്തി മനോജ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിൻസ് വി. പോൾ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൻ ഫിലിപ്പ്, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫിലിപ്പ് ഇരട്ടയാനിക്കൽ, റീജാമോൾ ജോബി, ഉഷ രമേഷ്, തോമസ് തടത്തിൽ, ബേബി ജോസഫ്, ആലീസ് വർഗ്ഗീസ്, ജിനു സി. ചാണ്ടി, രാധാ നാരായണൻകുട്ടി, സി.ഡി.എസ്. ചെയർപേഴ്‌സൺ ബിന്ദു മോഹൻ, പാമ്പാക്കുട മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോൺ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൻ്റെ ഭാഗമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
പാമ്പാക്കുട ഗ്രാമപഞ്ചായത്തിൻ്റെ അരീക്കൽ ഫെസ്റ്റിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories