TRENDING:

കൊച്ചിയിൽ സിയാൽ ഏവിയേഷൻ സമ്മിറ്റിന് തുടക്കം

Last Updated:

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫിക്കിയുടെ സഹകരണത്തോടെ സിയാൽ സംഘടിപ്പിച്ച കേരള വ്യോമയാന ഉച്ചകോടി (കേരള ഏവിയേഷൻ സമ്മിറ്റ് 2025) ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. വിമാനയാത്ര ജനകീയമാക്കണമെന്നും യാത്രാ ചെലവും പ്രവർത്തന ചെലവും കുറയ്‌ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യോമഗതാഗതം ശക്തിപ്പെടുന്നത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും. സിവിൽ ഏവിയേഷൻ ഹബ്ബായി മാറാൻ കേരളത്തിന് ഏറെ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ, പ്രാദേശിക വ്യോമയാന ചർച്ചകളിൽ കേരളത്തിൻ്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും നിക്ഷേപ, നവീകരണ സാദ്ധ്യതകൾ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള വ്യോമയാന ഉച്ചകോടി ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഉദ്‌ഘാടനം ചെയ്തു.
കേരള വ്യോമയാന ഉച്ചകോടി ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
advertisement

എയർപോർട്ട് ഹെൽത്ത്‌ ഓഫീസ് എ.പി.എച്ച്.ഒ.യ്ക്കായി സിയാലിൽ ആരംഭിക്കുന്ന എയർപോർട്ട് ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

കേരളത്തിലെ വ്യോമയാന സൗകര്യങ്ങളും നിക്ഷേപക സാധ്യതകളും പ്രയോജനപ്പെടുത്തുക, കേരളത്തെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുക, പ്രാദേശിക ഏവിയേഷൻ, ലോജിസ്റ്റിക്സ് ഹബ് എന്നിവ ശക്തിപ്പെടുത്തുക, ഡിജിറ്റൽ എയർ ട്രാവൽ, എം ആർ ഒ ഇക്കോ സിസ്റ്റം എന്നിവയെ കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഏവിയേഷൻ മേഖലയിലെ തന്ത്രപ്രാധാന മാറ്റങ്ങൾ, നയരൂപീകരണം, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. ഉച്ചകോടി ഞായറാഴ്ച സമാപിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കൊച്ചിയിൽ സിയാൽ ഏവിയേഷൻ സമ്മിറ്റിന് തുടക്കം
Open in App
Home
Video
Impact Shorts
Web Stories