TRENDING:

കൊച്ചിയിൽ നാളികേര ദിനാഘോഷം; ഉദ്ഘാടനം നിർവഹിച്ച് എം.കെ. രാഘവൻ എം പി

Last Updated:

നാളികേരാനുബന്ധമേഖലയിൽ ഈ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്‌ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാളികേര വികസന ബോർഡിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് എം കെ രാഘവൻ എം പി. നാളികേര വികസന ബോർഡിൻ്റെ നവീകരിച്ച പദ്ധതികൾ രാജ്യത്തെ നാളികേര മേഖലയുടെ പ്രതിസന്ധികൾ മറികടക്കാനും സമഗ്ര വളർച്ച സാധ്യമാക്കാനും സഹായിക്കുമെന്ന് എം പി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, രോഗ കീടങ്ങളുടെ ആക്രമണം, വിപണിയിലെ പ്രത്യാഘാതങ്ങൾ തുടങ്ങിയവ രാജ്യത്തെ ഭൂരിഭാഗം വരുന്ന ചെറുകിട നാളികേര കർഷകർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ നാളികേര ദിനാഘോഷം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് എം. കെ രാഘവൻ എം. പി.
നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത് എം. കെ രാഘവൻ എം. പി.
advertisement

നാളികേരാനുബന്ധമേഖലയിൽ ഈ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്‌ത വ്യവസായ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഉത്തേജിത ചിരട്ടക്കരി ഏറ്റവുമധികം കയറ്റി അയച്ചതിന് തമിഴ്‌നാട്ടിലെ കാങ്കയത്തു പ്രവർത്തിക്കുന്ന യുണൈറ്റഡ് കാർബൺ സൊലൂഷ്യൻസ്, തിരുനൽവേലിയിലെ നോവ കാർബൺസ്, കോയമ്പത്തൂരിലെ ജെക്കോബി കാർബൺസ് യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വെളിച്ചെണ്ണയും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റി അയച്ചതിന് മുംബൈ മാരിക്കോ, ആലുവാ മെഴുക്കാട്ടിൽ, മുംബൈ ഫെയർ എക്സ്പോർട്‌സ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും പുരസ്കാരങ്ങൾക്ക് അർഹരായി.

advertisement

തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കയറ്റി അയച്ച കോയമ്പത്തൂരിലെ ശക്തി കൊക്കോ പ്രോഡക്ട്‌സും, ഏറ്റവും കൂടുതൽ നീര കയറ്റി അയച്ചതിന് തിരുപ്പൂരിലെ ഗ്ലോബൽ നാളികേര ഉൽപാദക സംഘവും പുരസ്കാരങ്ങൾക്ക് അർഹമായി. ഏറ്റവും മികച്ച വനിതാ സംരംഭത്തിനുള്ള പുരസ്‌കാരം ഉത്തേജിത കരി കയറ്റുമതി ചെയ്യുന്ന കോയമ്പത്തൂരിലെ കാർബർ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ആലുവ വാഴക്കുളത്തെ സി.ഡി.ബി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയോട് അനുബന്ധിച്ചു നിർമ്മിച്ചിരിക്കുന്ന പുതിയ കർഷക ഹോസ്‌റ്റലിൻ്റെ ഫലകം അനാഛാദനവും ചടങ്ങിൽ എം പി നിർവഹിച്ചു.

advertisement

ബോർഡിൻ്റെ ഏറ്റവും പുതിയ നാലു പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും വേദിയിൽ നടന്നു. ബോർഡിൻ്റെ നവീകരിച്ച പദ്ധതികൾ, നാളികേര സംസ്‌കരണവും മൂല്യ വർദ്ധനവും, വിപണനവും കയറ്റുമതിയും എന്നീ വിഷയങ്ങളെ കുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ആർ. ജയനാഥ്, ഡവലപ്മെൻ്റ് ഓഫീസർ ആർ. ദീപ്തി, അസിസ്റ്റൻ്റ് ഡയറക്ടർ എം. എ. ലീനമോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നാളികേര വികസന ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി ഹനുമന്ത ഗൗഡ, ബോർഡ് സെക്രട്ടറി പ്രമോദ് പി. കുര്യൻ, തെരഞ്ഞെടുക്കപ്പെട്ട 150 കർഷിക ഉൽപാദക സംഘങ്ങളിൽ നിന്നായി 1500 നാളികേര കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കൊച്ചിയിൽ നാളികേര ദിനാഘോഷം; ഉദ്ഘാടനം നിർവഹിച്ച് എം.കെ. രാഘവൻ എം പി
Open in App
Home
Video
Impact Shorts
Web Stories