എഴുത്തിലൂടെ അറിവും വെളിച്ചവും വിതറിയ പ്രതിഭകളെ ഒരേ വേദിയിൽ ആദരിക്കുന്നത് കളമശ്ശേരിയുടെ സാംസ്കാരിക ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്. പുസ്തകങ്ങളെ സ്നേഹിക്കുന്ന ഒരു ജനതയുടെ ആദരമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കാർഷിക വൃത്തിയിലൂടെ പരിസ്ഥിതിയെ തിരിച്ചുപിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ മറികടന്ന് ആഗോളതാപനത്തെ പ്രതിരോധിക്കാൻ കൂടുതൽ പച്ചപ്പ് നിലനിർത്തേണ്ടതുണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു. കൃഷിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുത്തുകാർ സ്വന്തം അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ റാണി നാരായണൻ്റെ കഥാസമാഹാരം ഗുലാൻ പെരിശ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം മന്ത്രി പി രാജീവ് ഗ്രേസി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. കളമശ്ശേരി മണ്ഡലത്തിലെ വായനശാലകൾക്കുള്ള പുസ്തകങ്ങളുടെ വിതരണവും നടന്നു.
advertisement