TRENDING:

നൂറോളം കാർഷിക വിളകളുമായി കളമശ്ശേരി കാർഷികോത്സവം

Last Updated:

പച്ചമുളകും പയറും പടവലവും തക്കാളിയും ചേനയും ഏത്തക്കായും മത്തങ്ങയും ഉൾപ്പെടെ ഒരു സദ്യയ്ക്കാവശ്യമായ എല്ലാവിധ നല്ല നാടൻ പച്ചക്കറികളും പഴങ്ങളും കർഷകരുടെ കയ്യിൽ നിന്ന് ന്യായവിലയിൽ വാങ്ങാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കളമശ്ശേരിയുടെ കാർഷിക സമൃദ്ധിയെ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിലെ പഴം - പച്ചക്കറി വിപണന സ്റ്റാളിൽ. വിവിധയിനം പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ തുടങ്ങിയ നൂറോളം കാർഷിക വിളകളാണ് കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഈ സ്റ്റാളിൽ ഉള്ളത്. പച്ചമുളകും പയറും പടവലവും തക്കാളിയും ചേനയും ഏത്തക്കായും മത്തങ്ങയും ഉൾപ്പെടെ ഒരു സദ്യയ്ക്കാവശ്യമായ എല്ലാവിധ നല്ല നാടൻ പച്ചക്കറികളും പഴങ്ങളും കർഷകരുടെ കയ്യിൽ നിന്ന് ന്യായവിലയിൽ വാങ്ങാം. കരുമാല്ലൂർ, കുന്നുകര, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചാത്തുകളിലെയും കളമശ്ശേരി, ഏലൂർ നഗരസഭകളിലെയും കർഷകർ ഉത്പാദിപ്പിച്ച വിഷരഹിത വിളകളാണ് സ്റ്റാളിലൂടെ വിപണനം ചെയ്യുന്നത്.
കളമശ്ശേരി കാർഷികോത്സവത്തിലെ <br>പഴം - പച്ചക്കറി വിപണന സ്റ്റാൾ
കളമശ്ശേരി കാർഷികോത്സവത്തിലെ <br>പഴം - പച്ചക്കറി വിപണന സ്റ്റാൾ
advertisement

വലിയ തിരക്കാണ് സ്റ്റാളിൽ അനുഭവപ്പെടുന്നത്. ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂക്കളും ലഭ്യമാണ്. അതും കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് സ്റ്റാളിൻ്റെ പ്രത്യേകത. കളമശ്ശേരി ചാക്കോളാസ് പവലിയൻ ഗ്രൗണ്ടിൽ സെപ്റ്റംബർ 2 വരെയാണ് കാർഷികോത്സവം നടക്കുന്നത്. കളമശ്ശേരിയുടെ സമഗ്ര കാർഷിക വികസനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായാണ് മൂന്നാമത് കളമശ്ശേരി കാർഷികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയോട് അനുബന്ധിച്ച് മണ്ഡലത്തിലെ ആയിരം ഏക്കറിൽ നെൽകൃഷിയും ആയിരത്തി ഇരുന്നൂറോളം ഏക്കറിൽ പച്ചക്കറി കൃഷിയും പുതിയതായി ആരംഭിക്കാനും സാധിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
നൂറോളം കാർഷിക വിളകളുമായി കളമശ്ശേരി കാർഷികോത്സവം
Open in App
Home
Video
Impact Shorts
Web Stories