TRENDING:

ഒരു കോടി രൂപ ചെലവിൽ കുമ്മനോട് ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം

Last Updated:

ജാതിയുടെയോ സമ്പത്തിൻ്റെയോ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന വിദ്യാഭ്യാസ മേഖല കേരളത്തിൻ്റെ സവിശേഷതയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച കുമ്മനോട് ഗവൺമെൻ്റ് യുപി സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല ലോക ശ്രദ്ധ ആകർഷിക്കുകയാണെന്ന് പറഞ്ഞു. ജാതിയുടെയോ സമ്പത്തിൻ്റെയോ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവർക്കും പഠിക്കാൻ കഴിയുന്ന വിദ്യാഭ്യാസ മേഖല കേരളത്തിൻ്റെ സവിശേഷതയാണ്. നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി പശ്ചാത്തല സൗകര്യവികസനം, ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമാക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കി. ഇതിലൂടെ എല്ലാ കുട്ടികളെയും മിനിമം നിലവാരത്തിലേക്ക് എത്തിച്ച് ചേർത്തുപിടിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്‌.
advertisement

ദേശീയ റാങ്കിങ്ങിൽ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തിൽ കേരളം രണ്ടാം സ്ഥാനത്ത് എത്തിയത് അഭിമാനകരമാണ്. സമഗ്ര മേഖലയിലും കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി വി ശ്രീനിജിൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അൻവർ അലി, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് അംഗം അസ്മ അലിയാർ, കോലഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ആർ മേഖല, വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റർ ഡാൽമിയ തങ്കപ്പൻ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ വി പി സിൻ്റോ, പിടിഎ പ്രസിഡൻ്റ് ഇ എ റസിയ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ എം മേരി എന്നിവർ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ഒരു കോടി രൂപ ചെലവിൽ കുമ്മനോട് ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം
Open in App
Home
Video
Impact Shorts
Web Stories