സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ കെ. ഭാസ്കർ അധ്യക്ഷനാകും. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസ്, മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എൻ. അനി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ പോഷകാഹാര കിറ്റുകളുടെ വിതരണവും ഹൈക്കോടതി ജഡ്ജി ജുസ്റ്റിസ് സി പ്രദീപ് കുമാർ നിർവഹിച്ചു. സ്കൂളുകൾക്കുള്ള ഇൻവെർട്ടർ വിതരണം, എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ഹണി എം. വർഗീസ് നിർവഹിച്ചു.
advertisement
സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായി. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ അനിൽ കെ. ഭാസ്കർ ആണ് മുഖ്യപ്രഭാഷണം നടത്തിയത്. ബാലാവകാശ കമ്മീഷൻ അംഗം കെ.കെ. ഷാജു, എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ വിൻസൻ്റ് ജോസഫ്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ലോലിത വിൻസൻ സെയിൻ തുടങ്ങിയവർ പങ്കെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ്, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, കാവൽ പദ്ധതി എറണാകുളം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.