TRENDING:

ഹരിത കേരള മിഷൻ ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ മഹാരാജാസ് കോളേജിന് ഒന്നാം സ്ഥാനം

Last Updated:

2022-ലെ ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പച്ചത്തുരുത്ത് 10 സെൻ്റ് വിസ്തൃതിയിൽ 29 ഇനങ്ങളിലായി 78-ലധികം സസ്യങ്ങളുമായി സമൃദ്ധമായ ജൈവ വൈവിധ്യ കലവറയായി മാറി കഴിഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിത കേരള മിഷൻ സംഘടിപ്പിച്ച ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി മഹാരാജാസ് കോളേജിൻ്റെ പച്ചത്തുരുത്ത്. കൊച്ചി കോർപ്പറേഷൻ ഹരിതകേരള മിഷൻ മഹാരാജാസ് കോളേജ് ബോട്ടണി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ പത്മശ്രീ ഡോ എ.കെ. ജാനകിയമ്മാൾ സ്മാരക പച്ചത്തുരുത്താണ് ഒന്നാം സ്ഥാനം നേടിയത്. 2022-ലെ ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പച്ചത്തുരുത്ത് വിദ്യാർത്ഥികൾ, അധ്യാപകർ, ഭൂമിത്രസേന, നേച്ചർ ക്ലബ്‌ എന്നിവരുടെ പ്രവർത്തനങ്ങളിലൂടെ 10 സെൻ്റ് വിസ്തൃതിയിൽ 29 ഇനങ്ങളിലായി 78-ലധികം സസ്യങ്ങളുമായി സമൃദ്ധമായ ജൈവ വൈവിധ്യ കലവറയായി മാറി കഴിഞ്ഞു.
ഒന്നാം സ്ഥാനം നേടി മഹാരാജാസ് കോളേജിൻ്റെ  പച്ചത്തുരുത്ത്.
ഒന്നാം സ്ഥാനം നേടി മഹാരാജാസ് കോളേജിൻ്റെ പച്ചത്തുരുത്ത്.
advertisement

ഔഷധസസ്യങ്ങൾ, പുളി, പേര, ചാമ്പ, നെല്ലി തുടങ്ങിയ വൃക്ഷങ്ങൾ, കുറ്റിചെടികൾ എന്നിവയ്‌ക്കൊപ്പം 32 തരം പക്ഷികളും ഇരുപതോളം ശലഭ വിഭാഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം, ജൈവവള പ്രയോഗം, ഡ്രിപ്പ് ഇറിഗേഷൻ, ചെടികളുടെ ലേബലിംഗ്, പൊതുജനബോധവൽക്കരണ പരിപാടികൾ തുടങ്ങിയ തുടർച്ചയായ പ്രവർത്തനങ്ങളാണ് മഹാരാജാസ് കോളേജിനെ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തിയത്. നഗരവത്കരണത്തിനിടയിലും പ്രകൃതിയുമായി സമാധാനത്തോടെ സഹവർത്തിത്വം പുലർത്തുന്ന മാതൃക സൃഷ്ടിക്കുകയാണ് മഹാരാജാസ് കോളേജ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ഹരിത കേരള മിഷൻ ജില്ലാതല പച്ചത്തുരുത്ത് മത്സരത്തിൽ മഹാരാജാസ് കോളേജിന് ഒന്നാം സ്ഥാനം
Open in App
Home
Video
Impact Shorts
Web Stories