നമ്മുടെ മണ്ഡലത്തിൽ ശുചിത്വത്തിൽ മികച്ച റാങ്കിങ്ങോടെ മുന്നോട്ട് പോകുന്നതിൽ ഹരിത കർമ സേനാംഗങ്ങളുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മുഴുവൻ ഹരിതകർമ സേനാംഗങ്ങളെയും മന്ത്രി ആദരിച്ചു. മണ്ഡലത്തിലെ മാലിന്യക്കൂന ഒഴിവാക്കുന്നതിനായി സർക്കാർ ഒമ്പതു കോടി രൂപ അനുവദിച്ചു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ബയോ മൈനിങ് പ്രവർത്തനങ്ങൾ നടത്തി വരുകയാണെന്നും മന്ത്രി സൂചിപ്പിച്ചു. സംഗമത്തിൽ ഏലൂർ നഗരസഭ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ വി എം ശശി, കൃഷിക്ക് ഒപ്പം കളമശ്ശേരി കൺവീനർ എം പി വിജയൻ, സംഗമം സബ് കമ്മിറ്റി കൺവീനർ നാസർ മഠത്തിൽ, കാന്തല്ലൂർ മില്ലറ്റ്സ് കോഡിനേറ്റർ ഡോ ജോഷി വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
September 05, 2025 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കളമശ്ശേരി കാർഷികോത്സവം: ഹരിതകർമ സേന സംഗമം ഉദ്ഘാടനം ചെയ്ത് മന്ത്രി പി. രാജീവ്