ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കുചേർന്നു. ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിൽ അവരെ കൂടുതൽ ഉൾക്കൊള്ളുന്നതിനുമുള്ള നല്ലൊരു വേദിയായിത്തീർന്നു ഈ പരിപാടി. കലോത്സവത്തിലെ പ്രധാനമത്സരങ്ങളിലൊന്നായിരുന്നു വർണ്ണചിത്ര മത്സരം. വിവിധ പ്രായ വിഭാഗങ്ങളിലെ ഭിന്ന ശേഷിയുള്ള കുട്ടികളും, യുവാക്കളും വലിയ ആവേശത്തോടും സൃഷ്‌ടിപരമായ ചിന്തകളോടും കൂടി മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിനായി മുൻകുട്ടി നൽകിയ ചിത്ര രൂപരേഖകളിൽ, പങ്കെടുത്തവർ നിറങ്ങൾ ഉപയോഗിച്ച് മനോഹരമായ കലാസൃഷ്‌ടികൾ നിർമിച്ചു. കുട്ടികൾ ഗാനങ്ങളിലൂടെ അവരുടെ സംഗീതവാസന പ്രകടിപ്പിച്ചു. ദേശഭക്തി ഗാനങ്ങൾ, സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവ മനോഹരമായി ആലപിച്ചു. ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തങ്ങൾ തുടങ്ങി വിവിധ നൃത്ത രൂപങ്ങളിലൂടെ കുട്ടികൾ വേദിയിൽ നിറഞ്ഞുനിന്നു.
advertisement
വർണ്ണാഭമായ വസ്ത്രങ്ങളും മനോഹരമായ ചുവടുകളും പരിപാടിക്ക് ഭംഗി കൂട്ടി. കലാപരിപാടികൾ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനും, കഴിവുകൾ വികസിപ്പിക്കാനും, സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാൻ മികച്ച അവസരമായി. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഇത്തരം വേദികൾ ഏറെ പ്രാധാന്യമുള്ളതായി അഭിപ്രായപ്പെട്ടു. കുട്ടികളുടെ പങ്കാളിത്തം ആവേശകരമായിരുന്നു. അവർക്ക് കലാപരമായ പ്രകടനത്തിനും ആത്മവിശ്വാസ വർധനയ്ക്കും വലിയൊരു വേദി ആയിത്തീർന്നു. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.