TRENDING:

കോടുശ്ശേരി വള്ളോപ്പിള്ളി ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ആനയൂട്ട്

Last Updated:

ക്ഷേത്രത്തിനകത്തെ ഗണപതിഹോമം കഴിഞ്ഞ ശേഷമാണ്‌ ആനയൂട്ട് തുടങ്ങിയത്. ഉണക്കലരിയുടെ ചോറാണ് ഈ പ്രാവശ്യം ആനയ്ക്ക് കൊടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലിക്കടുത്ത് കോടുശ്ശേരി വള്ളോപ്പിള്ളി ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ 2025 ലെ ആനയൂട്ടിന് എത്തിയത് വയലൂർ പരമേശ്വരൻ എന്ന ആനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രമാണിത്. ആനയൂട്ട് രാവിലെ 9 മണിക്ക് ആരംഭിച്ചു. ക്ഷേത്രത്തിനകത്തെ ഗണപതിഹോമം കഴിഞ്ഞ ശേഷമാണ്‌ ആനയൂട്ട് തുടങ്ങിയത്. ഉണക്കലരിയുടെ ചോറാണ് ഈ പ്രാവശ്യം ആനയ്ക്ക് കൊടുത്തത്. ചോറ് കൂടാതെ തണ്ണിമത്തൻ, പൈനാപ്പിൾ, പഴം, കരിമ്പ്, കുക്കുമ്പർ, ആപ്പിൾ എന്നിവയാണ് നൽകിയത്. തിക്കും തിരക്കും കൂട്ടാതെ കൃത്യമായ അകലം പാലിച്ചാണ് ജനങ്ങൾ പൂജക്കായി നിന്നത്.
ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ വയലൂർ പരമേശ്വരന് ആനയൂട്ട് നടത്തി.
ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ വയലൂർ പരമേശ്വരന് ആനയൂട്ട് നടത്തി.
advertisement

ഏറെ ഭക്തി സാന്ദ്രമായ ഗജപൂജ ആനയൂട്ട് ചടങ്ങ് തന്നെ ആയിരുന്നു നടന്നത്. പൂജയ്ക്ക് ശേഷം ക്ഷേത്രത്തിലെ ശാന്തി തന്നെ ആനയ്ക്ക് ചോറുരുളകൾ നൽകി. തുടർന്ന് ഭക്തർ ഓരോരുത്തരായി വന്ന് ആനയ്ക്ക് പഴവർഗങ്ങൾ നൽകി. ആനയൂട്ടിന് ശേഷം ഭഗവാനെ വണങ്ങി, ക്ഷേത്രത്തിൽ ആനയ്ക്കായി ഒരുക്കിയ പുല്ലും കൊണ്ടായിരുന്നു ആന മടങ്ങിയത്. ആനയൂട്ടിന് നേതൃത്വം നൽകിയത് കോടുശ്ശേരി ആന പ്രേമി സംഘവും, അമ്പല കമ്മിറ്റിയും ചേർന്നാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
കോടുശ്ശേരി വള്ളോപ്പിള്ളി ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ആനയൂട്ട്
Open in App
Home
Video
Impact Shorts
Web Stories