സീപോർട്ട്- എയർപോർട്ട് റോഡിൽ ആർടിഒ സഞ്ചരിച്ചിരുന്ന വാഹനത്തിനു മുൻപിലൂടെ മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട അദ്ദേഹം ഇവരെ തടയുകയും നടപടി എടുക്കുകയുമായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വിദ്യാർത്ഥിക്ക് അന്നേദിവസം രാവിലെ ആയിരുന്നു തപാലിൽ ലൈസൻസ് ലഭിച്ചത്.
ഇവർക്കൊപ്പം സുഹൃത്തുക്കളായ മൂന്നുപേർ കൂടി ഒരു ബൈക്കിൽ എത്തിയിരുന്നു. ഈ ബൈക്ക് ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും ആർടിഒ സസ്പെൻഡ് ചെയ്തു. 2 ബൈക്കിന് പിന്നിലിരുന്നവരും ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. 3000 രൂപ വീതം ആർടിഒ ബൈക്ക് ഉടമകൾക്ക് പിഴ ചുമത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 16, 2024 9:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാവിലെ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ വിദ്യാർത്ഥി 'സന്തോഷം ' പങ്കു വച്ചു; ഉച്ച ആയപ്പോൾ സസ്പെൻഡ് ചെയ്തു