TRENDING:

സപ്ലൈകോയിൽ നിന്ന് സബ്സിഡി വെളിച്ചെണ്ണയും അരിയും – ഓണത്തിനായി പ്രത്യേക ഓഫറുകൾ

Last Updated:

250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും സപ്ലൈകോ നൽകുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിൽ സപ്ലൈകോ ജില്ലാ ഓണം ഫെയർ ആരംഭിച്ചു. സെപ്റ്റംബർ നാലുവരെ രാവിലെ 10 മുതൽ രാത്രി എട്ടുമണി വരെയാണ് ജില്ലാ ഓണം ഫെയർ പ്രവർത്തിക്കുക. സപ്ലൈകോ ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 339 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 389 രൂപയ്ക്കുമാണ് ഓണത്തിന് നൽകുന്നത്. പരമാവധി വില്പന വില 529 രൂപയുള്ള കേര വെളിച്ചെണ്ണ 100 രൂപ കുറച്ചു 429 രൂപയ്ക്കാണ് നൽകുക. ഓണക്കാലത്ത് സബ്‌സിഡി അരിയ്ക്കു പുറമേ, കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി സപ്ലൈകോ നൽകും.
സപ്ലൈകോ ജില്ലാ ഓണം ഫെയർ ആരംഭിച്ചു.
സപ്ലൈകോ ജില്ലാ ഓണം ഫെയർ ആരംഭിച്ചു.
advertisement

സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിൻ്റെ അളവ് അര കിലോയില്‍ നിന്ന് 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാൻഡഡ് ഉത്പന്നങ്ങളുടെ നിര തന്നെ ഓണച്ചന്തകളിൽ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഒരു പ്രധാന ഔട്ട്ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
സപ്ലൈകോയിൽ നിന്ന് സബ്സിഡി വെളിച്ചെണ്ണയും അരിയും – ഓണത്തിനായി പ്രത്യേക ഓഫറുകൾ
Open in App
Home
Video
Impact Shorts
Web Stories