TRENDING:

അങ്കമാലിയിൽ സൗജന്യ പാർക്കിംഗ് സംവിധാനം ഒരുക്കി മർച്ചൻ്റ്സ് അസോസിയേഷൻ

Last Updated:

ആലുവ റോഡിൽ സ്വന്തമായി കാർപാർക്കിംഗ് ഒരുക്കി കൊണ്ട്, ഒരു മാസത്തോളം എല്ലാ വാഹനങ്ങളും ഉപഭോക്താക്കൾക്ക് സൗജന്യമായി പാർക്കു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അങ്കമാലി മർച്ചൻ്റ്സ് അസ്സോസിയേഷനും, മുനിസിപ്പാലിറ്റിയും, പോലീസും ചേർന്ന് ഓണക്കാലത്ത് അങ്കമാലി പട്ടണത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു വേണ്ടി പുതിയ നടപടികൾ സ്വീകരിച്ചു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ടി ബി ജംഗ്ഷനിലും, അങ്ങാടിക്കടവ് ജംഗ്ഷനിലും ഡിവൈഡറുകൾ സ്ഥാപിച്ചു. മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എല്ലാ പേ ആൻ്റ് പാർക്കുകൾ ഏറ്റെടുത്തു. ആലുവ റോഡിൽ സ്വന്തമായി കാർപാർക്കിംഗ് ഒരുക്കി കൊണ്ട്, ഒരു മാസത്തോളം എല്ലാ വാഹനങ്ങളും ഉപഭോക്താക്കൾക്ക് സൗജന്യമായി പാർക്കു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ ഷിയോ പോൾ ഉദ്ഘാടനം നിർവ്വഹിച്ചു.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ ഷിയോ പോൾ ഉദ്ഘാടനം നിർവ്വഹിച്ചു.
advertisement

പോലീസിൻ്റെ ഭാഗത്ത് നിന്ന് അഡീഷനൽ ട്രാഫിക് പോലീസിനെയും വാർഡൻമാരെയും നിയോഗിക്കും. അഡീഷനൽ വാർഡൻമാർക്ക് അസ്സോസിയേഷൻ വേതനം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. സൗജന്യ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിൻ്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ ഷിയോ പോൾ നിർവ്വഹിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ജോണി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി SHO എ. രമേശ് മുഖ്യ പ്രഭാഷണം നടത്തി. എൻ വി പോളച്ചൻ, ബിജു പൂപ്പത്ത്, ഡെന്നി പോൾ, ബിനു തരിയൻ, ജോബി ജോസ്, കെ ഒ ബാസ്റ്റിൻ, മീര അവരാച്ചൻ, ഗ്രേസി തോമസ്, ഡാൻ്റി ജോസ്, സാൻജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
അങ്കമാലിയിൽ സൗജന്യ പാർക്കിംഗ് സംവിധാനം ഒരുക്കി മർച്ചൻ്റ്സ് അസോസിയേഷൻ
Open in App
Home
Video
Impact Shorts
Web Stories