TRENDING:

ഗോത്ര പൈതൃക-കലാമേള ‘ഗദ്ദിക 2025’ സെപ്റ്റംബർ 4ന് കൊച്ചിയിൽ സമാപിക്കും

Last Updated:

പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ കാണുവാനും വാങ്ങുവാനും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുളള അവസരം ഇവിടെ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 4 വ്യാഴാഴ്ച സമാപന സമ്മേളനം രാവിലെ 11.00 മണിക്ക് മന്ത്രി ശ്രീ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗദ്ദിക 2025 എറണാകുളം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 4 വരെ സംഘടിപ്പിക്കുന്നു. പട്ടികജാതി വികസന വകുപ്പിൻ്റെ 65 സ്റ്റാളുകളും, പട്ടികവര്‍ഗ്ഗ, പിന്നാക്ക, കിര്‍ടാഡ്‌സ് വകുപ്പുകളുടെ 25 സ്റ്റാളുകൾ ഉള്‍പ്പെടെ 90-ലധികം സ്റ്റാളുകളും, പരമ്പരാഗത ഗോത്ര വിഭാഗക്കാരുടെ കുടിലുകളും ഏറുമാടങ്ങളും മേളയിലുണ്ടാകും. ഗോത്ര സമൂഹങ്ങളുടെ പൈതൃകമായ അറിവുകളും കലകളും സമ്മേളിക്കുന്ന ഈ പ്രദര്‍ശന വിപണന മേള പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിക്കുന്നതായിരിക്കും.
ഗദ്ദിക 2025 നാടൻ ഉത്പന്ന പ്രദർശന വിപണന കലാമേളയുടെ ഉദ്ഘാടന സമ്മേളനം
ഗദ്ദിക 2025 നാടൻ ഉത്പന്ന പ്രദർശന വിപണന കലാമേളയുടെ ഉദ്ഘാടന സമ്മേളനം
advertisement

പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ കാണുവാനും വാങ്ങുവാനും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുളള അവസരം ഇവിടെ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പരമ്പരാഗത ഗോത്ര രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഭക്ഷണ സ്റ്റാളുകളും, പരമ്പരാഗത ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, പട്ടിക വിഭാഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍, പ്രശസ്ത കലാകാരന്‍മാരുടെ കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 4 വ്യാഴാഴ്ച സമാപന സമ്മേളനം രാവിലെ 11.00 മണിക്ക് ബഹു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ബഹു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ എം അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു. പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗാനരചയിതാവ് ശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികള്‍ ആശംസകള്‍ നേരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kochi/
ഗോത്ര പൈതൃക-കലാമേള ‘ഗദ്ദിക 2025’ സെപ്റ്റംബർ 4ന് കൊച്ചിയിൽ സമാപിക്കും
Open in App
Home
Video
Impact Shorts
Web Stories