കേരള സംഗീത നാടക അക്കാദമി സെപ്തംബര്‍ 19 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന ത്രിഭംഗി ദേശീയ നൃത്തോത്സവത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 വ്യത്യസ്ത നൃത്തരൂപങ്ങളുടെ 51 രംഗാവതരണങ്ങള്‍ അരങ്ങേറും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, ഒഡീസ്സി, ആന്ധ്രനാട്യം, മണിപ്പൂരി, പെരണിനൃത്തം, മഹാരിനൃത്തം, കഥക്, സാത്രിയ എന്നീ നൃത്തങ്ങളാണ് അരങ്ങേറുക. ഈ ദിവസങ്ങളില്‍ ഉച്ച്‌യ്ക്ക് മൂന്ന് മുതല്‍ വൈകിട്ട് അഞ്ചുവരെ തിരഞ്ഞെടുക്കപ്പെട്ട യുവനര്‍ത്തകരുടെ നൃത്താവതരണവും വൈകിട്ട് ആറുമുതല്‍ പ്രൊഫഷണല്‍ നര്‍ത്തകരുടെ നൃത്താവതരണവുമാണ് നടക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
advertisement
സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.കെ. ഷിബു അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന്‍ എം പി, റോജി എം. ജോണ്‍ എംഎല്‍എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷിയോ പോള്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍ലര്‍ ഡോ. കെ.കെ. ഗീതാകുമാരി, മുന്‍മന്ത്രി അഡ്വ. ജോസ് തെറ്റയില്‍, മുന്‍ എം.എല്‍.എ. പി.ജെ. ജോയി, അഡ്വ. കെ. അരുണ്‍കുമാര്‍, സഹീര്‍ അലി, കെ.പി. റെജീഷ്, അഡ്വ. വി.കെ. ഷാജി, ടി. വൈ. ഏല്യാസ്, പോള്‍ ജോവര്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടോണി പറമ്പി നന്ദിയും പറയും. കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് അങ്കമാലിയുടെയും എറണാകുളം ജില്ല കേന്ദ്രകലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.